കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരിക്കുന്ന തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വാശിയേറിയ പോരാട്ടം നടന്ന ഉപതിരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളം. നിലവിൽ യുഡിഎഫിന്റെ ഉമ തോമസ് ലീഡ് ചെയ്യുകയാണ്. ആദ്യ ഫലസൂചനകൾ യുഡിഎഫിന് അനുകൂലമാണ്. പിടി തോമസിന് 2021ൽ ലഭിച്ച വോട്ടിനേക്കാൾ മുന്നിലാണ് ഉമ തോമസ്.
239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കര ആർക്കൊപ്പമെന്ന് നമുക്കറിയാൻ കഴിയും. യുഡിഎഫ് എംഎൽഎ പി ടി തോമസ് അന്തരിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
മൂന്ന് റൗണ്ടുകൾ കൂടി എണ്ണാൻ ബാക്കിയാവുമ്പോൾ ഉമാ ഏറ്റവും വലിയ പൂരിപക്ഷമായ ഇരുപതിനായിരം കടക്കുന്നു . സി പി എം ന്റെ ഏറ്റവും മോശമായ പ്രകടനമായി തൃക്കാക്കര മാറിയെന്നതാണ് എടുത്തു പറയേണ്ടത് .. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എൽ ഡി ഫ് ന് മുൻതൂക്കമുണ്ടാക്കാൻ കഴിഞ്ഞില്ല . ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടിലേക്കാണ് ഇടതുപക്ഷ സ്ഥാനാർഥിയെ കൊണ്ടെത്തിച്ചത് .പി .ടി തോമസിനോടൊപ്പം ഭൂരിപക്ഷം നേടാൻ കഴിയുമെന്ന് ഉറപ്പില്ല ,പക്ഷെ ഞാൻ ജയിക്കും എന്നത് ഉറപ്പാണ് എന്നാണു എളിമയോടെ ഉമാ തോമസ് പറഞ്ഞത് .ഇത് കല്ലിടീന് എതിരെയുള്ള ജനങ്ങളുടെ മുന്നറിയിപ്പായിട്ട് സിപിഎം കാണുമെന്നാണ് പ്രതീക്ഷ .