ഹോളിവുഡിനും മുമ്പേ ഇന്ത്യക്കാര്‍ തോര്‍ കാണും

0

റിലീസിനും ഒരു ദിവസം മുമ്പേ ഹോളിവുഡ് ചിത്രം തോര്‍ ലവ് ആന്റ് തണ്ടര്‍ ഇന്ത്യയില്‍ റിലീസ് ചെയ്യും. ജൂലൈ എട്ടിന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിലീസ് ഡേറ്റിനും ഒരു ദിവസം മുമ്പേ ജൂലൈ ഏഴിന് തന്നെ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് മാര്‍വല്‍ ഇന്ത്യ. ഇതോടെ ഹോളിവുഡ് പ്രേക്ഷകര്‍ക്ക് ഒരു ദിവസം മുമ്പ് തന്നെ ഇന്ത്യയിലെ ആരാധകര്‍ തോര്‍ ലവ് ആന്റ് തണ്ടര്‍ കാണും.

‘തോറിന്റെ ദിവസത്തിനായി കാത്തിരിക്കൂ, ഒരു ദിവസം മുമ്പ് തന്നെ, ജൂലൈ ഏഴിന് തോര്‍ ലവ് ആന്റ് തണ്ടര്‍ ഇന്ത്യയിലെത്തും,’ മാര്‍വല്‍ ഇന്ത്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ക്രിസ് ഹെംസ്വെര്‍ത്ത് അവതരിപ്പിക്കുന്ന തോര്‍ ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് തോര്‍ ലവ് ആന്‍ഡ് തണ്ടറില്‍ അവതരിപ്പിക്കുന്നത്. തോര്‍: ദി ഡാര്‍ക്ക് വേള്‍ഡിന് ശേഷം നതാലി പോര്‍ട്ടമാന്‍ തിരിച്ചു വരുന്നുവെന്ന് പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

പോര്‍ട്ട്മാനെ കൂടാതെ, ടെസ്സ തോംസണ്‍, ക്രിസ് പ്രാറ്റ്, ഡേവ് ബൗട്ടിസ്റ്റ എന്നിവരും തോര്‍ തണ്ടര്‍ ആന്‍ ലവിലെത്തുന്നുണ്ട്. ബാറ്റ്മാന്‍ സിനിമകളിലെ നായകനായ ക്രിസ്റ്റിയന്‍ ബെയ്ല്‍ വില്ലനാകുന്നു എന്നതാണ് തോറിന്റെ മറ്റൊരു ഹൈലൈറ്റ്. ഗോര്‍ ദി ഗോഡ് ഓഫ് ബുച്ചര്‍ എന്ന വില്ലനായി വ്യത്യസ്തമായ ഒരു ലുക്കിലാണ് ക്രിസ്റ്റിയന്‍ ബെയ്ല്‍ തോറിലെത്തുന്നത്.

2019ലാണ് തോര്‍ ലവ് ആന്‍ഡ് തണ്ടര്‍ പ്രഖ്യാപിക്കപ്പെട്ടത്. നിര്‍മാതാവ് കൂടിയായ വൈറ്റിറ്റി ‘ദി മന്‍ഡലോറിയന്‍’ എപ്പിസോഡുകളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.