അർജുൻ ടെൻഡുൽക്കർ ഐപിഎൽ കളിക്കാൻ ആയിട്ടില്ല; ഇനിയും തയ്യാറെടുക്കണം: മുംബൈ ബോളിങ് കോച്ച് ഷെയ്ൻ ബോണ്ട്

0

മുംബൈ : കഴിഞ്ഞ രണ്ട് സീസണുകളിലായി മുംബൈ ഇന്ത്യൻസിന്റെ ഭാഗമാണെങ്കിലും ഒരു തവണ പോലും എംഐയുടെ പ്ലെയിങ് ഇലവനിൽ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡൽക്കർക്ക് എത്താൻ സാധിച്ചിട്ടില്ല. 2021 സീസണിൽ 20 ലക്ഷത്തിന് സ്വന്തമാക്കിയ ഇതിഹാസ താരത്തിന്റെ മകന് മുംബൈ ഇന്ത്യൻസ് കഴിഞ്ഞ സീസണിൽ ചിലവാക്കിയത് 30 ലക്ഷം രൂപയാണ്. എന്നിരുന്നാലും താരപുത്രന് ഒരുതവണ പോലും മുംബൈയുടെ ജേഴ്സി അണിഞ്ഞ കളത്തിൽ ഇറങ്ങാൻ ടീം മാനേജ്മെന്റ് അവസരം നൽകിയില്ല.

ഐപിഎൽ 2022 മുംബൈയുടെ എക്കാലത്തെ മോശം സീസൺ ആയിരിക്കെ രോഹിത് ശർമ നിരവധി യുവതാരങ്ങൾക്കാണ് അവസരം നൽകിയിരുന്നത്. 24 അംഗ സ്ക്വാഡിലെ 21 താരങ്ങൾക്കും മുംബൈ ഇന്ത്യൻസ് ഇത്തവണത്തെ സീസണിൽ ടീമിന്റെ പ്ലേയിങ് ഇലവനിലേക്ക് ക്ഷെണിച്ചിട്ടുണ്ട്. അങ്ങനെയാണ് മുംബൈ സ്ക്വാഡിലെ തിലക് വർമ, രമൻദീപ് സിങ്, സഞ്ജയ് യാദവ്, ഹൃതിക്ക് ഷോക്കീൻ, കുമാർ കാർത്തികേയ തുടങ്ങിയ താരങ്ങൾക്ക് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്.

അതേസമയം താരപുത്രനെ സീസണിൽ ഒരു പ്രാവിശ്യമെങ്കിലും മുംബൈ ജേഴ്സി അണിയാൻ അവസരം നൽകണമെന്ന് ആരാധകരും ആവശ്യപ്പെട്ടിരുന്നു. അത് എന്തുകൊണ്ട് നിഷേധിച്ചു എന്ന കാര്യത്തിനുള്ള മറുപടിയായണ് മുംബൈയുടെ ബോളിങ് കോച്ചായ ഷെയ്ൻ ബോണ്ട് കായിക മാധ്യമ വെബ്സൈറ്റായ സ്പോർട്സ്കീഡയ്ക്ക് നൽകി അഭിമുഖത്തിൽ പറഞ്ഞത്. ഓൾറൗണ്ടർ താരമായ അർജുൻ ബാറ്റിങിലും ഫീൽഡിങിലും ഇനിയും മികവ് പുലർത്താനുണ്ടെന്നാണ് മുൻ ന്യൂസിലാൻഡ് പേസർ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

“ടീമിൽ ഇടം കണ്ടെത്തുന്നതിന് മുമ്പ് അർജുൻ ചില മേഖലകളിൽ മികവ് പുലർത്താനുണ്ട്. ബാറ്റിങിലും ഫീൽഡിങ്ങിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു” ബോണ്ട് സ്പോർട്സ്കീഡയോട് പറഞ്ഞു.

നേരത്തെ സച്ചിൻ ടെൻഡൽക്കറും ഈ വിഷയത്തിൽ സമാനമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. തന്റെ മകൻ കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ എന്നിട്ടാകാം പ്ലേയിങ് ഇലവൻ സ്ഥാനം പിടിക്കുന്നതിന് കുറിച്ച ചിന്തിക്കുന്നതെന്ന് ഇതിഹാസ താരം തന്റെ തന്നെ ഷോയായ സച്ചൻ ഇൻസൈറ്റിൽ പറഞ്ഞു.
Leave A Reply

Your email address will not be published.