ആദ്യദിനം വിക്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത് 5 കോടിക്ക് മുകളില്‍; കമല്‍ഹാസന്റെ ബോക്‌സ് ഓഫീസ് താണ്ഡവം

0

ഉലകനായകന്‍ കമല്‍ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമിന് തിയേറ്ററുകളില്‍
നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മാസ് ആക്ഷന്‍ ജോണറില്‍ പുറത്ത് വന്ന ചിത്രത്തില്‍ കമല്‍ ഹാസനെ കൂടാതെ ഫഹദ് ഫാസില്‍, സൂര്യ, വിജയ് സേതുപതി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

ആദ്യദിനം തന്നെ ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചതാണ്. ആരാധകരുടെ കണക്കുകൂട്ടല്‍ പോലെ തന്നെ ചിത്രം ആദ്യദിനം റെക്കോര്‍ഡ് കളക്ഷന്‍ നേടിയതയാണ് റിപ്പോര്‍ട്ടുകള്‍.ആദ്യദിനം തന്നെ വിക്രം കേരളത്തില്‍ നിന്ന് മാത്രം 5 കോടിക്ക് മുകളില്‍ നേടിയതയാണ് പുറത്ത് വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രാക്ക് ചെയ്ത ഷോകളുടെ കളക്ഷന്‍ തന്നെ 3 കോടിക്ക് മുകളിലാണ്. കേരളത്തില്‍ നിന്ന് മാത്രമല്ല തമിഴ്‌നാട്ടിലും, അമേരിക്കയിലും, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒക്കെ തന്നെ ചിത്രം ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയതയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അനിരുദ്ധ് രവിചന്ദറാണ് വിക്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.