കുവൈത്തിൽ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി

0

കുവൈത്ത്: കുവൈത്തില്‍ പുലര്‍ച്ചെ ഭൂചലനം. റിക്ടര്‍ സ്‍കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കുന്നു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും  ഔദ്യോഗിക അറിയിപ്പില്‍ പറയുന്നുണ്ട്.

യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം 5.5 തീവ്രതയുള്ള ഭൂചലനമാണ് കുവൈത്തില്‍ അനുഭവപ്പെട്ടതെന്ന് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുലര്‍ച്ചെ 5.28 നായിരുന്നു കുവൈത്തില്‍ ഭൂചലനം റിപ്പോര്‍ട്ട്  ചെയ്തതെന്ന് യുഎഇ ദേശീയ കാലവസ്ഥാ നിരീക്ഷണ കേന്ദ്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.