ഈ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം ലഭിക്കും 3 എല്‍പിജി സിലിണ്ടര്‍ ഫ്രീ…!!

0

GOA : വിലക്കയറ്റം മൂലം വലയുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. ഇതിന്‍റെ ഭാഗമായി അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍  പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചിരുന്നു.

പെട്രോള്‍ ലിറ്ററിന്  8 രൂപയും ഡീസല്‍ ലിറ്ററിന് 6 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവയിനത്തില്‍ കുറച്ചത്. ഇതോടെ, വര്‍ദ്ധിച്ച ഇന്ധനവിലയ്ക്ക് ചെറിയ ആശ്വാസം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്  സാധിച്ചു.

കുതിയ്ക്കുന്ന വിലക്കയറ്റം ജനങ്ങളെ ബാധിച്ചു തുടങ്ങിയിരിയ്ക്കുകയാണ്. ഈ അവസരത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ കാര്യക്ഷമമായ നടപടികള്‍ കൈക്കൊള്ളുകയാണ്‌. അതിന്‍റെ ഭാഗമായി ചില  നിര്‍ണ്ണായക നടപടികള്‍ ഗോവ സര്‍ക്കാര്‍ കൈക്കൊണ്ടിരിയ്ക്കുകയാണ്.

അതായത്, എല്ലാ കുടുംബങ്ങൾക്കും വർഷം തോറും 3 LPG സിലിണ്ടറുകൾ സൗജന്യമായി നല്‍കാനുള്ള തീരുമാനം ഗോവ സര്‍ക്കാര്‍ സ്വീകരിച്ചിരിയ്ക്കുകയാണ്.  വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയിരിയ്ക്കുന്നത്.

കഴിഞ്ഞ ദിവസം  ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്  ഈ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്. ഈ വാഗ്ദാനം ഭാരതീയ ജനതാ പാര്‍ട്ടി  (BJP) തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോള്‍ നിറവേറ്റുന്നത്.

കാബിനറ്റ് യോഗത്തിൽ കൈക്കൊണ്ട വലിയ തീരുമാനം അനുസരിച്ച് ഗോവ സർക്കാർ, സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 3 എൽപിജി സിലിണ്ടറുകൾ (LPG Cylinder) സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്.

നിര്‍ണ്ണായകമായ നിരവധി തീരുമാനങ്ങളാണ് പ്രമോദ് സാവന്ത് സര്‍ക്കാര്‍ കൈക്കൊണ്ടിരിയ്ക്കുന്നത്. ഇരുമ്പയിര് ഖനനം പുനരാരംഭിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് നിലവിലെ ഭരണകാലത്ത് താൻ മുൻഗണന നൽകുക എന്ന്  മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

2019ൽ അന്നത്തെ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മരണത്തെ തുടർന്നാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 20 സീറ്റുകളാണ് പാർട്ടി നേടിയത്. സാവന്തിന്‍റെ നേതൃത്വത്തിലാണ് ബിജെപി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

 

Leave A Reply

Your email address will not be published.