എംബിബിഎസ് ഒന്നാം റാങ്ക് അശ്വതി സൂരജിന്,2450ല്‍ 2005 മാര്‍ക്ക്

0

തൃശ്ശൂർ: കേരള ആരോഗ്യ സർവ്വകലാശാല അവസാന വട്ട പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ അശ്വതി സൂരജിനാണ് ഒന്നാം റാങ്ക്. 2450ല്‍ 2005 മാര്‍ക്കാണ് അശ്വതി നേടിയത്. 81.83 ശതമാനമാണ് വിജയം.വെള്ളിയാഴ്ച ഓണ്‍ലൈനിലൂടെയായിരുന്നു ഫലം പ്രസിദ്ധീകരിച്ചത്.

ആകെയുള്ള 2450ല്‍ 2005 മാര്‍ക്കാണ് അശ്വതി നേടിയത്. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച്‌ മെഡിക്കല്‍ കോളേജിലെ കീര്‍ത്തന മനോജിനാണ് രണ്ടാം റാങ്ക്.  81.59 ശതമാനം മാര്‍ക്കാണ് കീർത്തന കരസ്ഥമാക്കിയത്.

കോട്ടയം മെഡി.കോളേജിലെ എസ്.സൂര്യ സുജിത്ത് 81.42 ശതമാനം മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി.തൃശ്ശൂർ അയ്യന്തോള്‍ കളക്ടറേറ്റിന് സമീപം സി.ആര്‍.എ റസിഡന്‍സ് കോളനിയില്‍ ഡോ.ടി.സൂരജിന്റെയും ഗവ.മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് നിഷ എം.ദാസിന്റെയും മകളാണ് അശ്വതി.

തലശ്ശേരി നെട്ടൂർ പത്മം അഡ്വ എംസി മനോജ് കുമാറിൻറെയും നാഷണൽ ഇൻഷുറൻസ് കമ്പനി ബ്രാഞ്ച് അഡ്മിനിസ്ട്രേറ്റീവ്  ഒാഫീസർ കെപി മഞ്ജുളയുടെയും മകളാണ് കീർത്തന.

Leave A Reply

Your email address will not be published.