കോവിഡ് കേസുകളിൽ വർധനവ്; വീണ്ടും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച് ചൈന

0

ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ നീക്കി രണ്ടു ദിവസത്തിനു ശേഷം വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. ഷാങ്ഹായിയിൽ 14 ദിവസത്തേക്കാണ് നിയന്ത്രണം. രണ്ടു മാസം നീണ്ട സമ്പൂർണ അടച്ചിടൽ പിൻവലിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പാണ് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

നഗരത്തിലെ ജിൻഗാൻ, പുഡോംഗ് മേഖലയിലാണ് പുതിയ ലോക്ക്ഡൗൺ നിലവിൽ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ പുതുതായി 7 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൈനയുടെ സീറോ കോവിഡ് സ്ട്രാറ്റജിയുടെ ഭാ​ഗമായാണ് നിയന്ത്രണം ‌ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഷാങ്ഹായിലെ ബിസിനസ് സ്ഥാപനങ്ങളും കടകൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റുമായി മാത്രമേ പൊതു​ഗതാ​ഗതമാർ​ഗങ്ങൾ ഉപയോ​ഗിക്കാനാവൂ എന്നാണ് നിർദേശം.

അതേസമയം  ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായ് രണ്ടുമാസം പൂർണമായി അടച്ചിട്ടതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ലോക്ഡൗൺ പിൻവലിച്ച സമയത്തും യാത്രാനിയന്ത്രണം കർശനമായി തുടർന്നിരുന്നു.

Leave A Reply

Your email address will not be published.