ലെയ്സ് പാക്കറ്റിൽ കാറ്റ് മാത്രം, 85,000 രൂപ പിഴ

0

തൃശ്ശൂർ:  ഉരുളക്കിഴങ്ങ് ചിപ്സ് ബ്രാൻഡായ ലെയ്സിൽ ചിപ്പ്സിൻറെ അളവ് കുറവ് പകരം കാറ്റ് മാത്രമായതിനെതിരെ സർക്കാർ നടപടി. പാക്കറ്റില്‍ കാണിച്ച അളവിനേക്കാൾ കുറവായതിനാൽ  കമ്പനിക്കെതിരെ പിഴ ഇടുകയായിരുന്നു.

85,000 രൂപയാണ് ലെയ്‌സ് ബ്രാന്‍ഡിന്റെ ഉടമകളായ പെപ്‌സികോ ഇന്ത്യ ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്  തൃശൂര്‍ ലീഗല്‍ മെട്രോളജി പിഴ ഈടാക്കിയത്‌.തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് പി ഡി ജയശങ്കറിന്റെ പരാതിയിലാണ് നടപടി.

ഇതിൻറെ ഭാഗമായി തൃശൂര്‍ കാഞ്ഞാണിയിലെ സഹകരണ സംഘ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് തൂക്കം കുറവുള്ള ലെയ്‌സ് കണ്ടെത്തി. 115 ഗ്രാമാണ് ഒരു പാക്കറ്റ് ലെയ്‌സിന്റെ തൂക്കം. മൂന്ന് പാക്കറ്റുകളില്‍ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് പരാതിയില്‍ പറയുന്നത്.

അതേസമയം മിക്കവാറും കടകളിലും ഇതാണ് അവസ്ഥയെന്ന് നേരത്തെയും ലെയ്സിനെതിരെ ആക്ഷേപം ഉയർന്നിരുന്നു. അളവിൽ കൂടുതൽ തോന്നിപ്പിക്കാൻ മിക്കവാറും പാക്കറ്റുകളിലും കാറ്റ് നിറച്ച് വിൽപ്പനക്ക് എത്തിക്കുന്നതാണ് പതിവ്.

Leave A Reply

Your email address will not be published.