പ്രണയം, നക്‌സലിസം, പോരാട്ടം; വിരാട പര്‍വം ട്രെയ്‌ലര്‍

0

സായ് പല്ലവി, റാണാ ദഗ്ഗുബതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന വിരാട പര്‍വത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. എസ്.എല്‍.വി സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിരാട പര്‍വത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. പ്രണയവും നക്‌സലൈറ്റ് പോരാട്ടങ്ങളും ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. ഒരു ഗ്രാമത്തിലെ നക്‌സലൈറ്റ് പോരാട്ടങ്ങളും അതിന്റെ നേതാവിനോട് ഒരു പെണ്‍കുട്ടിക്ക് തോന്നുന്ന പ്രണയവും അത് അവളേയും നക്‌സലിസത്തിലേക്ക് നയിക്കുന്നതിന്റെയും സൂചനകള്‍ ട്രെയ്‌ലര്‍ നല്‍കുന്നുണ്ട്.

വെന്നല എന്ന കഥാപാത്രത്തെയാണ് സായ് വല്ലവി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രിയാമണിയും സെറീന വഹാബും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നന്ദിത ദാസ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീന്‍ ചന്ദ്ര തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളായെത്തുന്നു.

 

വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേണു ഉഡുഗുള തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഡി. സുരേഷ് ബാബുവും സുധാകര്‍ ചെറുകുറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

വികരബാദ് വനത്തില്‍ ആയിരുന്നു സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്. സുരേഷ് ബൊബ്ബിലി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഡാനിയും ദിവാകര്‍ മണിയും ചേര്‍ന്നാണ് ഛായാഗ്രാഹണം.

Leave A Reply

Your email address will not be published.