യുക്രൈനിന് മിസൈൽ നൽകി സഹായിച്ചാൽ ആക്രമണം വ്യാപിപ്പിക്കും: പുട്ടിൻ Russia Ukraine War: യുക്രൈനിന് കൂടുതൽ മിസൈലുകൾ ന

0

മോസ്‌കോ: യുക്രൈനിന് കൂടുതൽ മിസൈലുകൾ നൽകി സഹായിക്കാൻ ശ്രമിച്ചാൽ റഷ്യ ആക്രമണം വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് പുട്ടിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ ദീർഘദൂര മിസൈലുകൾ യുക്രൈനിന് ലഭിച്ചാൽ ഇതുവരെ ആക്രമിച്ചിട്ടില്ല പ്രദേശത്തേക്ക് കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തും എന്നാണ് പുട്ടിൻ അറിയിച്ചിരിക്കുന്നത്.  ഈ വിവരം റഷ്യൻ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.  എന്നാൽ ഇനി ആക്രമണം നടത്തും എന്ന് പറയുന്ന പ്രദേശങ്ങളെ കുറിച്ച് പുടിൻ സൂചിപ്പിച്ചിട്ടില്ല.അത്യാധുനിക മധ്യദൂര റോക്കറ്റ് സംവിധാനം യുക്രൈനിന് നൽകാൻ യുഎസ് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു റഷ്യയുടെ മുന്നറിയിപ്പ്. 80 കിലോമീറ്റർ ദൂരെവരെ സഞ്ചരിക്കുന്ന ഹിമാർസ് മിസൈലുകളാണ് യുഎസ് യുക്രൈനിന് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇതിന് വലിയ പ്രത്യേകതയൊന്നും ഇല്ലെന്ന് പറഞ്ഞ പുട്ടിൻ ഇത് റഷ്യൻ നിർമ്മിത ആയുധങ്ങൾക്ക് തുല്യമാണെന്നും കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.