എനിക്ക് നിങ്ങളെ എങ്ങനെ പ്രശംസിക്കണമെന്ന് അറിയില്ല’: ലോകേഷിന് കത്തയച്ച് കമല്‍ഹാസന്‍

0

കഴിഞ്ഞ ദിവസമാണ് ലോകേഷിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായ വിക്രം തീയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സകല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുന്നതിനിടെ ലോകേഷ് കനകരാജിന്
കത്തയിച്ചിരിക്കുകയാണ് കമല്‍ഹാസന്‍.

തനിക്ക് കിട്ടിയ കത്ത് ലോകേഷ് തന്നയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. തമിഴ് ഭാഷയിലാണ് കമല്‍ ഹാസന്‍ കത്ത് എഴുതിരിക്കുന്നത്.

എന്റെ ആരാധകന്റെ കഴിവില്‍ ഞാന്‍ ഇന്ന് ഒന്നാമത് ആയിരിക്കുന്നതില്‍ സന്തോഷമുണ്ട്’ എന്ന് കമല്‍ഹാസന്‍ കത്തില്‍ പറയുന്നുണ്ട്.

‘ലൈഫ് ടൈം സെറ്റില്‍മെന്റ് ലെറ്റര്‍’ എന്നാണ് കത്ത് പങ്കുവെച്ച് ലോകേഷ് കുറിച്ചിരിക്കുന്നത്. കത്ത് വായിക്കുമ്പോഴുള്ള സന്തോഷം അതിരറ്റതാണ് എന്നും ലോകേഷ് കൂട്ടി ചേര്‍ക്കുന്നുണ്ട്.

കത്ത് അയച്ച കമലഹാസന് നന്ദിയും പറഞ്ഞാണ് ലോകേഷ് കത്ത് പങ്കുവെച്ചുള്ള കുറിപ്പ് അവസാനിപിക്കുന്നത്.കമല്‍ഹാസനെ കൂടാതെ സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും വിക്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.അനിരുദ്ധ് രവിചന്ദറാണ് വിക്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിക്രത്തിന്റെ തുടര്‍ ഭാഗങ്ങളും പ്രഖ്യാപിക്കപെട്ടിട്ടുണ്ട്.

 

Leave A Reply

Your email address will not be published.