സിൽവർ ലൈനിൽ കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാനം; ചീഫ് സെക്രട്ടറി റെയിൽവേ ബോർഡ് ചെയർമാന് കത്ത് നൽകി

0

തിരുവനന്തപുരം: സിൽവർ ലൈനിൽ സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രാനുമതി തേടി. കേന്ദ്രാനുമതി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി റെയിൽവെ ബോർഡ് ചെയർമാന് സർക്കാർ കത്ത് നൽകി. ഡിപിആർ സമർപ്പിച്ച് രണ്ട് വർഷം പിന്നിടുന്ന സാഹചര്യത്തിൽ അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. സിൽവർ ലൈനിന് കേന്ദ്രാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ച മുൻപ് നൽകിയ കത്തിന് മറുപടി ലഭിച്ചിട്ടില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുൻപാണ് കത്ത് നൽകിയത്. ഈ കത്തിന് കേന്ദ്രസർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും കത്ത് നൽകിയത്. സിൽവർ ലൈൻ വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞതിന് ശേഷം തുടർനടപടി സ്വീകരിക്കാമെന്നാണ് സംസ്ഥാനത്തിന്റെ തീരുമാനം.

Leave A Reply

Your email address will not be published.