കമലിന്റെ വാക്കുകള്‍ കേട്ട് വിസിലടിക്കാന്‍ തോന്നി: നിര്‍മാതാവ് ആന്റോ ജോസഫ്

0

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രമാണ് വിക്രം. കമല്‍ ഹാസന്‍ നായകനായ ചിത്രത്തില്‍ ഫഹദ് ഫാസില്‍, സൂര്യ, വിജയ് സേതുപതി തുടങ്ങി വന്‍ താര നിരയും അണിനിരക്കുന്നുണ്ട്. ചിത്രത്തിനെ പ്രേക്ഷകര്‍ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. റെക്കോഡ് കളക്ഷനുമായിട്ടാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്.

ചിത്രത്തിനെ ഇരുകയ്യും നീട്ടി സ്വികരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുമായി കമല്‍ ഹാസന്‍ തന്നെ എത്തിയിരുന്നു. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായി താരം നന്ദി പറയുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു.കമല്‍ ഹാസന്‍ പോസ്റ്റ് ചെയ്ത നന്ദി വീഡിയോ കണ്ട് കയ്യടിക്കാനും ചൂളം കുത്താനും തോന്നി എന്നാണ് നിര്‍മാതാവ് ആന്റോ ജോസഫ് പറയുന്നത്. വീഡിയോയെ പറ്റിയും വിക്രത്തിലെ അഭിനേതാക്കളുടെ പ്രകടനത്തെ പറ്റിയും ആന്റോ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.

ശ്രീ.കമല്‍ഹാസന്‍ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ നമ്മള്‍ മലയാളികള്‍ക്ക് അഭിമാനമേകുന്നതാണ്. ‘ഭാഷ ഏതായാലും നല്ല സിനിമകള്‍ എല്ലായ്പ്പോഴും മലയാളികള്‍ നെഞ്ചിലേറ്റുന്നു’ എന്ന അദ്ദേഹത്തിന്റെ ആദ്യവാചകം കേള്‍ക്കുമ്പോള്‍ ഒരു സിനിമാകൊട്ടകയിലെന്നോണം ചൂളം കുത്താനും കയ്യടിക്കാനും തോന്നിപ്പോകുന്നു. യഥാര്‍ഥത്തില്‍ നമ്മള്‍ കമല്‍സാറിനാണ് നന്ദി പറയേണ്ടത്. ഒരുകാലത്ത് നമ്മെ ത്രസിപ്പിച്ച കമല്‍യുഗത്തിന്റെ പുന:രാരംഭമാണ് ‘വിക്രം’. ഉലകം മുഴുവന്‍ വീണ്ടും നിറഞ്ഞുപരക്കുകയാണ് ഈ നായകന്‍.

ഞങ്ങളെ വീണ്ടും കയ്യടിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും രസിപ്പിക്കുകയും ഇന്നലെകളെ തിരികെത്തരികയും ചെയ്തതിന് പ്രിയ കമല്‍സാര്‍ ഹൃദയത്തില്‍ നിന്നുള്ള നന്ദി. ഈ പടപ്പുറപ്പാടില്‍ അദ്ദേഹത്തിനൊപ്പം മലയാളികളായ പ്രതിഭകള്‍ കൂടിയുണ്ട് എന്നതും സന്തോഷം ഇരട്ടിയാക്കുന്നു. ഫഹദ്ഫാസില്‍, ചെമ്പന്‍വിനോദ്, നരേയ്ന്‍, കാളിദാസ് ജയറാം, ഗിരീഷ് ഗംഗാധരന്‍ തുടങ്ങിയ നമ്മുടെ സ്വന്തം ചുണക്കുട്ടന്മാര്‍ കമല്‍സാറിനും ‘വിക്രം’ എന്ന സിനിമയുടെ വലിയ വിജയത്തിനുമൊപ്പം ചേര്‍ന്നു നില്‍കുന്നതുകാണുമ്പോള്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്നതും സിനിമ എന്ന കലാരൂപം എല്ലാ വ്യത്യാസങ്ങള്‍ക്കും മീതേ തലയുയര്‍ത്തി നില്‍ക്കുന്നതും തിരിച്ചറിയാം.

കൈതി’യും ‘മാസ്റ്ററും’ ‘മാനഗര’വും നമുക്ക് സമ്മാനിച്ച ലോകേഷ് കനകരാജ് ‘വിക്ര’ത്തിലൂടെ വീണ്ടും ഞെട്ടിക്കുന്നു. അയല്‍പക്കത്തെ സംവിധായകപ്രതിഭയ്ക്ക് സല്യൂട്ട്. നമുക്ക് സുപരിചിതനായ വിജയ്സേതുപതിയുടെ മികവും ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ മനസില്‍ മായാതെ നില്കും.

കൈതി’യും ‘മാസ്റ്ററും’ ‘മാനഗര’വും നമുക്ക് സമ്മാനിച്ച ലോകേഷ് കനകരാജ് ‘വിക്ര’ത്തിലൂടെ വീണ്ടും ഞെട്ടിക്കുന്നു. അയല്‍പക്കത്തെ സംവിധായകപ്രതിഭയ്ക്ക് സല്യൂട്ട്. നമുക്ക് സുപരിചിതനായ വിജയ്സേതുപതിയുടെ മികവും ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ മനസില്‍ മായാതെ നില്കും.

Leave A Reply

Your email address will not be published.