ആർബിഐ ഗ്രേഡ് എ തസ്തിക; ക്യൂറേറ്റർ, ഫയർ ഓഫീസർ ഒഴിവുകളിലേക്ക് ഉടൻ അപേക്ഷിക്കാം

0

ഗ്രേഡ് എ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഗ്രേഡ് എയിൽ ക്യൂറേറ്റർ, ആർക്കിടെക്റ്റ്, ഫയർ ഓഫീസർ തസ്തികകളിലേക്കാണ് ആർബിഐ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ആർബിഐയുടെ ഔദ്യോ​ഗിക വെബ്‌സൈറ്റായ rbi.org.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 ജൂൺ 13 ആണ്. മെയ് 23ന് ഓൺലൈൻ അപേക്ഷകൾ തുടങ്ങിയിരുന്നു. ജൂലൈ ഒമ്പതിനാണ് പരീക്ഷ. തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 21 നും 32 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

ഗ്രേഡ് എ ഒഴിവുകളുടെ വിശദാംശങ്ങൾ

ക്യൂറേറ്റർ -1

ആർക്കിടെക്റ്റ് – 1

ഫയർ ഓഫീസർ – 1

യോഗ്യതാ മാനദണ്ഡം

 

ക്യൂറേറ്റർ തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് 55% മാർക്കോടെ ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോ​ഗ്യത.

ഫയർ ഓഫീസർ തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത: യുജിസി അംഗീകൃത സർവകലാശാലയിൽ നിന്ന് ഫയർ എൻജിനീയറിങ്/ സേഫ്റ്റി, ഫയർ എൻജിനീയറിങ് എന്നിവയിൽ ബിഇ/ബിടെക്.

ക്യൂറേറ്റർ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടിക്രമം

സ്ക്രീനിംഗ് കമ്മിറ്റിയുടെ പ്രാഥമിക സ്ക്രീനിംഗ് / ഷോർട്ട്‌ലിസ്റ്റിംഗ് എന്നിവയിലൂടെയാണ് പോസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പ്. തുടർന്ന് ഡോക്യുമെന്റ് വെരിഫിക്കേഷനും അഭിമുഖവും.

ഫയർ ഓഫീസർ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടിക്രമം

ഉദ്യോഗാർത്ഥികളെ സിബിടി (കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്) പരീക്ഷയും തുടർന്ന് അഭിമുഖവും വഴി തിരഞ്ഞെടുക്കും. ചോദ്യങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലും ആയിരിക്കും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടാകും.

Leave A Reply

Your email address will not be published.