രാജ്യസഭ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവശ്യമായ പിന്തുണയുണ്ടെന്ന് ഡോ.സുഭാഷ് ചന്ദ്ര

0

ജയ്പൂർ: രാജ്യസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആവേശം മുറുകുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ രാഷ്ട്രീയ രംഗം കൂടുതൽ ശക്തമാകുന്നു. ബിജെപിക്കും കോൺഗ്രസിനും പുറമെ സ്വതന്ത്ര സ്ഥാനാർത്ഥികളും തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ്. എസ്സൽ ​ഗ്രൂപ്പ് ചെയർമാനും സ്വതന്ത്ര സ്ഥാനാർഥിയുമായി ഡോ. സുഭാഷ് ചന്ദ്രയും ആത്മവിശ്വസത്തിലാണ്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവശ്യമായ പിന്തുണ തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പിന്തുണച്ച എല്ലാ നേതാക്കൾക്കും നന്ദിയും പറഞ്ഞു.

ബിജെപിക്ക് പുറമെ ഒമ്പത് എംഎൽഎമാരുടെ പിന്തുണ എനിക്കുണ്ട്. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും സുഭാഷ് ചന്ദ്ര പറഞ്ഞു. നാഗൗർ എംപി ഹനുമാൻ ബേനിവാളിന്റെ പിന്തുണയിൽ ഡോ. സുഭാഷ് ചന്ദ്ര സന്തോഷം പ്രകടിപ്പിക്കുകയും എംപി ഹനുമാൻ ബേനിവാളിന്റെയും പാർട്ടിയുടെയും തുറന്ന പിന്തുണക്ക് നന്ദി പറയുകയും ചെയ്തു. വിവിധ വികസന വിഷയങ്ങളിൽ ഹനുമാൻ ബേനിവാളുമായി കൂടിയാലോചിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. രാജസ്ഥാൻ തന്റെ പൂർവികരുടെ നാടാണെന്ന് പറഞ്ഞ ഡോ.സുഭാഷ് ചന്ദ്ര, കുടിയേറ്റ രാജസ്ഥാനികളുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും താൻ എപ്പോഴും പങ്കെടുത്തിട്ടുണ്ടെന്നും പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കുമെന്നും രാജസ്ഥാന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.