കേരള പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്ത് എന്‍.എഫ്.ടി വിപണനം

0

തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഓക് പാരഡൈസ് എന്ന ഹാക്കേഴ്‌സാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നത്.

ഹാക്ക് ചെയ്ത ശേഷം പേര് ഓക് പാരഡൈസ് എന്ന് മാറ്റിയിട്ടുണ്ട്. അക്കൗണ്ടില്‍ നിന്ന് ചെയ്തിരുന്ന ട്വീറ്റുകളെല്ലാം തന്നെ ഹാക്ക് ചെയ്തവര്‍  നീക്കം ചെയ്തിരിക്കുകയാണ് നിലവില്‍.

രാത്രി 7.30 ഓടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍.എഫ്.ടി വിപണനമാണിപ്പോള്‍ അക്കൗണ്ടിലൂടെ നടക്കുന്നത്. ഭീഷണി സന്ദേശങ്ങളൊന്നും നിലവില്‍ ട്വീറ്റ് ചെയ്യപ്പെട്ടിട്ടില്ല.

3.14 ലക്ഷം ഫോളോവേഴ്‌സാണ് കേരള പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ടിനുള്ളത്. 2013 സെപ്തംബര്‍ മുതല്‍ സജീവമായ അക്കൗണ്ടാണിത്. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.