നടിയെ തട്ടികൊണ്ടുപോയ കേസിലെ ഒൻപതാം പ്രതി സനൽകുമാർ പോക്‌സോ കേസിൽ അറസ്റ്റിൽ

0

കോളിളക്കം സൃഷ്‌ടിച്ച നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒൻപതാം പ്രതി സനൽകുമാറിനെ മറ്റൊരു കേസിൽ എറണാകുളം പോക്‌സോ കോടതി ജീവപര്യന്തം തടവും ഒരു ലക്ഷത്തിഇരുപത്തയ്യായിരം രൂപാ പിഴയും വിധിച്ചു .2013 ൽ പതിനാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ജഡ്‌ജി കെ ,സോമനാണ് പ്രതിയെ കുറ്റക്കാരനാണെന്നു കണ്ട് ശിക്ഷ വിധിച്ചത് .

പ്രതി എറണാകുളത്തു നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പഴനിയിലെ ലോഡ്‌ജിൽ പൂട്ടിയിട്ട് പലതവണ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ് .നാല് ദിവസത്തോളം പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതിയെ പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ് ചെയ്ത് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത് .

ഈ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മരട് പോലീസ് രജിസ്റ്റർ ചെയ്ത വിവാഹ തട്ടിപ്പു കേസിൽ റിമാൻഡിൽ ഉള്ളപ്പോഴാണ് നടിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ പരിചയപ്പെടുന്നത്.ദിലീപിനെ ഫോണിൽ കിട്ടാൻ സംവിധായകൻ നാദിർഷായുടെ ഫോണിലേക്കു ജയിലിനുള്ളിൽ നിന്ന് വിളിക്കാൻ സഹായിച്ചതും ഒളിപ്പിച്ചതും സനൽകുമാറാണെന്നാണ് കേസ് .പിന്നീട് ഈ ഫോൺ സനൽകുമാറിന്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു .

Leave A Reply

Your email address will not be published.