നീല കുപ്പായത്തിൽ ഇനി മിതാലി ഇല്ല; വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം

0

ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണെന്ന് താരം ജൂൺ 8, ബുധനാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ വുമൺസ് വേൾഡ് കപ്പിന് ഇത് തന്റെ അവസാനത്തെ മത്സരമായിരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. 1999 ലാണ് മിതാലി രാജ് നാഷണൽ ടീമിലേക്ക് എത്തുന്നത്. അതിന് ശേഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ ഒഴിച്ച് കൂടാനാകാത്ത ഭാഗമായി മിത്തലി രാജ് മാറിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാ ബാറ്ററായിരുന്നു മിതാലി രാജ്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ വനിതാ ക്രിക്കറ്റ് താരം കൂടിയാണ് മിതാലി രാജ്. കൂടാതെ വനിത ടെസ്റ്റ് ടീം, ഏകദിന ടീമുകളുടെ ക്യാപ്റ്റനും ആയിരുന്നു മിതാലി. ഇതുവരെ തനിക്ക് നൽകിയ എല്ലാ പിന്തുണയ്ക്കും മിതാലി നന്ദി അറിയിച്ചു. പുതിയ തലമുറയുടെ കൈകളിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് റ്റീവും സുരക്ഷിതമാണെന്നും മിതാലി തന്റെ ട്വീറ്റിൽ പറയുന്നുണ്ട്.

എല്ലാ യാത്രകളെയും പോലെ ഇതും അവസാനിക്കണം. ഇന്ന് ഞാൻ രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണ്. എപ്പോഴൊക്കെ ഞാൻ ക്രിക്കറ്റ് ഫീൽഡിൽ ഇറങ്ങിയിട്ടുണ്ടോ. അപ്പോഴൊക്കെ ഇന്ത്യയുടെ വിജയത്തിനായി എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്. ത്രിവർണ്ണ പതാകയെ പ്രതിനിധികരിക്കാൻ എനിക്ക് ലഭിക്കുന്ന ഓരോ അവസരവും എനിക്ക് വിലമതിക്കാൻ കഴിയാത്തതാണ്.

 

എന്നാൽ എനിക്ക് ടീമിൽ നിന്ന് വിരമിക്കാനുള്ള ഏറ്റവും നല്ല സമയമിതാണെന്ന് തോന്നുന്നു. കാരണം ടീം ഇപ്പോൾ ഏറ്റവും സുരക്ഷിതമായ കൈകളിലാണ് ഉള്ളത്. ഇപ്പോഴത്തെ താരങ്ങളെല്ലാം നല്ല കഴിവുള്ളവരാണ്, അതിനാൽ തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവിയിൽ എനിക്ക് വളരെയധികം പ്രതീക്ഷയുണ്ട്. എനിക്ക് തന്ന എല്ലാ പിന്തുണയ്ക്കും ബിസിസിഐക്കും, ശ്രീ ജയ് ഷായ്ക്കും ഞാൻ നന്ദി അറിയിക്കുന്നു.

വര്ഷങ്ങളോളം ഇന്ത്യൻ ടീമിനെ നയിക്കാൻ കഴിഞ്ഞത് അഭിമാനമായി ഞാൻ കരുതുന്നു. അത് ഞാൻ എന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ ഏറെ സഹായിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ രൂപീകരിക്കുന്നതിൽ ഞാനും സഹായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ക്രിക്കറ്റിലെ ഈ യാത്ര മാത്രമാണ് അവസാനിച്ചിരിക്കുന്നത്. എന്റെ പുതിയ യാത്ര ഉടൻ തുടങ്ങും. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി ഞാൻ എന്നും ഉണ്ടാകും. എന്റെ ആരാധകരിൽ നിന്ന് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു.

1996ല്‍ 16ാം വയസിലാണ് മിതാലി ഇന്ത്യന്‍ കുപ്പായം അണിയുന്നത്. 12 ടെസ്റ്റുകളിലും 232 ഏകദിനങ്ങളിലും 89 ടി20 കളിലും ഇന്ത്യക്കായി കളിച്ചു. രണ്ട് ലോകകപ്പ് ഫൈനലുകളിലേക്കും മിതാലി ഇന്ത്യയെ നയിച്ചു. ഏകദിനത്തിലെ റണ്‍വേട്ടയില്‍ ലോക താരങ്ങളില്‍ ഒന്നാമതാണ് മിതാലി. 7805 റണ്‍സ് ആണ് മിതാലി ഏകദിനത്തില്‍ സ്‌കോര്‍ ചെയ്തത്. 64 അര്‍ധ ശതകവും ഏഴ് സെഞ്ചുറിയും മിതാലിയുടെ പേരിലുണ്ട്.

Leave A Reply

Your email address will not be published.