ഇന്ത്യയിൽ ചാവേർ ആക്രമണത്തിന് തയ്യാറെടുത്ത് അൽഖൈദ

0

പ്രവാചക നിന്ദയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്ന് അൽഖൈദ . കത്തിലൂടെയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത് .
സ്വന്തം ശരീരത്തിലും കുഞ്ഞുങ്ങളുടെ ശരീരത്തിലും സ്ഫോടന വസ്തുക്കൾ വെച്ച് കെട്ടി ചാവേർ സ്ഫോടനം നടത്തുമെന്നാണ് കത്തിൽ പറയുന്നത് .

പ്രവാചകനെ അവഹേളിച്ചവരെ വധിക്കുമെന്നും ഡൽഹി, മുംബൈ, ഗുജറാത്ത, ഉത്തർ പ്രേദേശ് എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നുമാണ് മുന്നറിയിപ്പ് .

പരിതപിച്ചത് കൊണ്ടോ അപലപിച്ചതു കൊണ്ടോ ഈ പ്രശ്‌നം തീരുന്നില്ല എന്നും എത്ര സുരക്ഷാ ഒരുക്കിയാലും പ്രവാചകനെ നിന്ദിച്ചവരെ വധിക്കുമെന്നുമാണ് കത്തിലെ വാചകം.

അൽഖൈദ ഇൻ സബ്‌കോണ്ടിനെന്ററ് എന്ന പേരിലാണ് കത്ത് അയച്ചിട്ടുള്ളത് . ജൂൺ 6 നാണു ഈ കത്ത് അയച്ചിരിക്കുന്നത് .

കത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ കത്തിൽ പറയുന്ന സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് സുരക്ഷാ ഏജൻസികൾ പറഞ്ഞു .

Leave A Reply

Your email address will not be published.