താൻ എങ്ങനെ പ്രതി ആയെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല-പി സി ജോർജ്

0

കോട്ടയം:  സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ താൻ എങ്ങനെ പ്രതിയാകുമെന്ന് മനസ്സിലാകില്ലെന്ന് പിസി ജോർജ്.ഇങ്ങനെ കേസ് എടുക്കാൻ ആണേൽ പിണറായിക്ക് എതിരെ എത്ര കേസ് എടുക്കണം.പ്രസ്താവനക്കെതിരെ കേസ് എടുക്കാൻ ആണേൽ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കില്ല

ഒരു സ്ത്രീ ഏൽക്കേണ്ടി വന്ന പീഡനം എന്നോട് പറഞ്ഞു.താൻ അത് മാധ്യമങ്ങളോട് പറഞ്ഞെന്ന് പിസി ജോർജ് പറഞ്ഞു.ജയിൽ ഡിഐജി അജി കുമാർ സ്വപ്നയെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.മാനസികമായി അപമാനിച്ചു എന്നാണ് സ്വപ്ന പറഞ്ഞത് ഇതാണ് താൻ മാധ്യമങ്ങളോട് പറഞ്ഞത് ഇത് എങ്ങനെ ഗൂഢാലോചന ആകുമെന്നും പി സി ചോദിച്ചു.സത്യപ്രതിജ്ഞ ലംഘനവും അധികാര ദുർവിനിയോഗവും ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതി നൽകും.

എനിക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിൽ പോലീസ് കോടതിയിൽ മറുപടി പറയേണ്ടി വരുമെന്നും പി.സി ഈരാറ്റുപേട്ടയിൽ പ്രതികരിച്ചു.സ്വപ്നയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്.എച്ച്‌ആര്‍ഡിഎസ് തൊടുപുഴ ഓഫീസ് ഉദ്ഘാടനം ചെയ്തത് താനാണ്.

ആദ്യം സ്വപ്നയെ ഫോണില്‍ വിളിച്ചിട്ട് എടുത്തിരുന്നില്ല. പിന്നീട് എച്ച്‌ആര്‍ഡിഎസ് ഓഫീസില്‍ ബന്ധപ്പെട്ടപ്പോഴാണ് സ്വപ്ന ഫോണ്‍ എടുക്കാന്‍ തയ്യാറായതെന്നും പിസി ജോർജ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.