മുഖ്യമന്ത്രി കിം ജോങ് ഉന്നാകാൻ ശ്രമിക്കുന്നു; ആരോപണവുമായി കെ.സുരേന്ദ്രൻ

0

തിരുവനന്തപുരം: പി.സി ജോർജിനും സ്വപ്നയ്ക്കും എതിരെ കേസ് എടുക്കാനുള്ള തീരുമാനം പിണറായി വിജയന്റെ ഭീരുത്വത്തിന് തെളിവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആരോപണങ്ങൾക്ക് മറുപടി പറയാതെ പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസ് ഉണ്ടാക്കുകയല്ല വേണ്ടത്. മുഖ്യമന്ത്രി കിം ജോങ് ഉന്നാകാൻ ശ്രമിക്കരുതെന്നും ഇത് ഉത്തര കൊറിയല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ കോടതിയിൽ രഹസ്യ മൊഴി കൊടുത്തതിന്റെ പേരിൽ പൊലീസ് കേസെടുക്കുന്നത് രാജ്യത്ത് കേട്ടുകേൾവിയില്ലാത്തതാണ്. ജനാധിപത്യമില്ലായ്മയും നിയമവിരുദ്ധതയുമാണ് സർക്കാർ പ്രകടിപ്പിക്കുന്നതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.

കെടി ജലീലിന്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള പൊലീസ് നടപടി നിന്ദ്യമാണ്. അടിയന്തരാവസ്ഥ കാലത്ത് പോലും ഇല്ലാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ആളുകളെ ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന പിണറായി വിജയന്റെ വ്യാമോഹം കേരളത്തിൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.