നയൻസും വിക്കിയും തിരുപ്പതിയിൽ

0

നയൻതാര വിഘ്നേഷ് ശിവൻ വിവാഹ വിശേഷങ്ങൾ ഇതുവരെ തീർന്നിട്ടില്ല. വിവാഹ ചിത്രങ്ങൾ തുടങ്ങി നയൻതാരയുടെ കല്യാണ വേഷവുമൊക്കെ ഇപ്പോഴും ട്രെൻഡിങ് ആയി നിൽക്കുകയാണ്. കല്യാണ ശേഷം ഇരുവരും ഒന്നിച്ച് തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതാണ് പുതിയ വിശേഷം. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നയൻസും വിക്കിയും തിരുപ്പതിയിൽ ദർശനം നടത്തുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്. ദർശനം നടത്തി വിഘ്നേഷിന്റെ കയ്യും പിടിച്ച് നയൻതാര ഇറങ്ങി വരുന്നത് വീഡിയോയിൽ കാണാം.

തിരുപ്പതിയിൽ വച്ച് വിവാഹം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുനന്ത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 150 അതിഥികളെ പങ്കെടുപ്പിക്കാൻ സാധിക്കില്ല എന്ന് ക്ഷേത്രം അധികൃതർ അറിയിച്ചതോടെയാണ് വിവാഹ വേദിയിൽ മാറ്റം വന്നത്.

നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ജൂൺ ഒമ്പതിന് വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. രജനികാന്ത്, ഷാരൂഖ് ഖാൻ, വിജയ്, കാർത്തി, വിജയ് സേതുപതി തുടങ്ങി നിരവധി താരങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുത്തു. ദിലീപും വിവാഹത്തിനെത്തിയിരുന്നു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ഇരുവർക്കും ആശംസകൾ നേർന്നു. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്‌.

Leave A Reply

Your email address will not be published.