കൊല്ലത്ത് രണ്ടര വയസുകാരനെ കാണാതായി; കുട്ടിയുടെ കരച്ചിൽ കേട്ടിരുന്നെന്ന് മാതാവ്.

0

കൊല്ലം: അഞ്ചലിൽ കാണാതായ രണ്ടര വയസുകാരനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്.അൻസാരി-ഫാത്തിമ ദമ്പതികളുടെ മകൻ അഫ്രാനെയാണ് കാണാതായത്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.മാതാവ് സമീപത്തെ ബന്ധുവീട്ടിലേക്ക് പോകുമ്പോൾ കുട്ടി മുറ്റത്തിരുന്ന് കളിക്കുകയായിരുന്നു.കാണാതാകുന്നതിന് മുമ്പ് കുഞ്ഞിന്റെ കരച്ചിൽ കേട്ടെന്ന് മാതാവ് പറഞ്ഞു.തിരിച്ചെത്തിയപ്പോൾ കുട്ടിയെ കണ്ടില്ല.ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.തുടർന്ന് ആറരയോടെ പൊലീസിൽ വിവരമറിയിച്ചു.ഇന്നലെ രാത്രി പന്ത്രണ്ട് മണിവരെ തിരച്ചിൽ നടത്തിയിരുന്നു.അതിശക്തമായ മഴ പെയ്തതോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. രാവിലെ വീണ്ടും ഫയർഫോഴ്സും പൊലീസും അന്വേഷണം ആരംഭിച്ചു.

 

 

 

 

Leave A Reply

Your email address will not be published.