വിജിലൻസ് ഡയറക്ടർ എം .ആർ ,അജിത് കുമാറിനെ നീക്കി സർക്കാർ ഉത്തരവ്

0

തിരുവനന്തപുരം : സ്വർണ്ണ കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പേരിൽ വിജിലൻസ് മേധാവി എം .ആർ , അജിത് കുമാറിനെ മാറ്റിയ സർക്കാർ വിജിലൻസ് ഐ.ജി . വെങ്കിടേഷിന് ചുമതല നൽകി പൊതു ഭരണ വകുപ്പ് ഉത്തരവിറക്കി .ഷാജ് കിരണുമായി അജിത് ഫോണിൽ സംസാരിച്ചതാണ് ഈ നടപടിക്ക് കാരണം. അജിത് കുമാറിന്റെ നിയമനം സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ പിന്നീട് അറിയിക്കും .

കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെ , തന്നെ കാണാനെത്തിയ ഷാജ് കിരണ്‍ വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാറുമായും ലോ ആന്റ് ഓര്‍ഡര്‍ എ.ഡി.ജി.പി. വിജയ് സാക്കറെയുമായും ഫോണില്‍ സംസാരിച്ചിരുന്നതായി കഴിഞ്ഞ ദിവസം സ്വപ്ന വെളിപ്പെടുത്തിയിരുന്നു.ഇന്നലെ പുറത്തു വിട്ട സ്വപ്നയുടെ ഓഡിയോ സംഭാഷണത്തിൽ അജിത് കുമാറുമായി സംസാരിച്ചു എന്ന് ഷാജ് കുമാർ പറയുന്നുമു ണ്ട് .വിജിലന്‍സ് മേധാവി എം ആര്‍ അജിത്കുമാറുമായും ലോ ആന്റ് ഓര്‍ഡര്‍ എ ഡി ജി പി എന്നിവരുമായി ഷാജ് കിരണ്‍ നിരവധി തവണ സംസാരിച്ചിരുന്നതായി സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു.

എഡിജിപി .വിജയ് സാക്കറെ ഇത് നിഷേധിച്ചു രംഗത്ത് വന്നെങ്കിലും എം ,ആർ ,അജിത് കുമാറിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല .ഇതാണ് വിജിലൻസ് മേധാവിക്കെതിരെ നടപടി എടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത് .സരിത്തിനെ കസ്റ്റഡിയിലെടുത്ത കാര്യം ഷാജ് കിരൺ അറിഞ്ഞത് വിജിലൻസ് മേധാവി പറഞ്ഞാണ് എന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു .

സർക്കാറിനെയും പൊലീസിനെയും പ്രതികൂട്ടിലാക്കുന്ന ആരോപണം പുറത്തായിട്ട് ഒരു ദിവസമായിട്ടും ദൂതനായി എത്തിയ ഷാജ് കിരണിന്‍റെ മൊഴി എടുക്കാൻ തിരുവനന്തപുരം പോലീസ് ഇതുവരെ തയ്യറായിട്ടുമില്ല .

Leave A Reply

Your email address will not be published.