മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു; യാത്രകളിൽ 40 അംഗ സംഘം അനുഗമിക്കും

0

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻറെ സുരക്ഷ വർധിപ്പിച്ചു. ഇനി മുതൽ യാത്രകളിൽ 40 അംഗസംഘം മുഖ്യമന്ത്രിയെ അനുഗമിക്കും എന്നാണ് റിപ്പോർട്ട്.

അതായത് ഒരു പൈലറ്റ് വാനത്തിൽ 5 പേരും, ദ്രുത പരിശോധന സംഘത്തിൽ 8 പേരും രണ്ടു കമാൻഡോ വാഹനത്തിൽ 10 പേരും  ഉണ്ടാകും.  കൂടാതെ പ്ര പൈലറ്റും സ്‌കോർട്ടും ജില്ലകളിൽ അധികമെത്തും.  ഇത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾക്കുള്ള സുരക്ഷ കൂടാതെയുള്ളതാണ്.

ഇന്ന് കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷയും ഒപ്പം പരിപാടിയിൽ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.  പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പാസും ഏർപ്പെടുത്തിയിട്ടുണ്ട്. നാട്ടകം ഗസ്റ്റ് ഹൌസിന് മുന്നില്‍ നിന്നും മാധ്യമങ്ങളെ മാറ്റുകയും അര കിലോ മീറ്റര്‍ അകലെ നിന്നുമാത്രം ദൃശ്യങ്ങളെടുക്കാനുള്ള അനുമതിയുമാണ് നൽകിയിട്ടുള്ളത്.

കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.  പ്രതിഷേധ സമരങ്ങൾ ശക്തമായതോടെ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമുള്ള സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല മുഖ്യമന്ത്രി കഴിവതും പൊതുപരിപാടികൾ ഒഴിവാക്കണമെന്നും  ഇന്റലിജൻസ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.