ബിജു മേനോന്റെ പുതിയ ചിത്രം ” ഒരു ഒരു തെക്കൻ തല്ല് ” പോസ്റ്റർ പുറത്തു വിട്ടു

0

ബിജു മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. നവാ​ഗതനായ ശ്രീജിത്ത് എൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിജു മേനോൻ വ്യത്യസ്തമായൊരു വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജി ആര്‍ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. രാജേഷ് പിന്നാട് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കന്നത്.

ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശ്രീജിത്ത് എന്‍. പത്മപ്രിയയാണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്ക് ശേഷം പത്മപ്രിയ സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. യുവതാരങ്ങളായ റോഷന്‍ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇ ഫോർ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു.

ജസ്റ്റിന്‍ വര്‍ഗീസ് സംഗീത സംവിധാനം നിർവഹിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ റോഷന്‍ ചിറ്റൂരാണ്. ലൈന്‍ പ്രൊഡ്യൂസർ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്സിന്‍റെ സാരഥിയാണ് ശ്രീജിത്ത് എന്‍. ശ്രീജിത്തിനൊപ്പം ബിബിന്‍ മാളിയേക്കലും ചേര്‍ന്നാണ് ‘ബ്രോ ഡാഡി’യുടെ രചന നിര്‍വ്വഹിച്ചത്. ഓണം റിലീസ് ആയി ചിത്രം എത്തിയേക്കും.

Leave A Reply

Your email address will not be published.