ധനുഷിന്റെ പുതിയ ചിത്രം ” തിരുച്ചിത്രമ്പലം “

0

യാരടി നീ മോഹിനി എന്ന ചിത്രത്തിന്റെ സംവിധായകൻ മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരുചിത്രമ്പലം. ധനുഷ് ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറക്കിയിരുന്നു. നായകനായ ധനുഷിന്റെ ക്യാരക്ടർ വീഡിയോയും പുറത്തിറക്കി. ധനുഷ് സ്കൂട്ടറിൽ കമഴ്ന്ന് കിടക്കുന്ന ധനുഷ് പെട്ടെന്നൊരു ശബ്ദം കേൾക്കുമ്പോൾ ചാടി എഴുന്നേൽക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

പ്രകാശ് രാജ്, ഭാരതിരാജ, നിത്യ മേനോൻ, പ്രിയ ഭവാനി, രാശി ഖന്ന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയിരുന്നു. ശോഭന കഥാപാത്രമായാണ് നിത്യ മേനോൻ എത്തുന്നത്. രഞ്ജനി, അനുഷ എന്നിങ്ങനെയാണ് പ്രിയ ഭവാനിയുടെയും രാശി ഖന്നയുടെയും കഥാപാത്രങ്ങളുടെ പേര്. ഇൻസ്പെക്ടർ നീലകണ്ഠൻ എന്ന കഥാപാത്രമായാണ് പ്രകാശ് രാജ് എത്തുന്നത്.

വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ, മിത്രൻ ജവഹര്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ‘യാരടി നീ മോഹനി’ എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്ന ചിത്രമാണ് തിരുചിത്രമ്പലം. കലാനിധി മാരൻ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. റെഡ് ജിയാന്റ് മൂവീസാണ് വിതരണം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്ര സംയോജനം, ഓം പ്രകാശ് ഛായാഗ്രാഹകനും. ചിത്രം ജൂലൈ ഒന്നിന് പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്.

 

Leave A Reply

Your email address will not be published.