നയൻ‌താര വിഘ്‌നേശ് ശിവൻ വിവാഹ വേഷത്തിൽ

0

മഹാബലിപുരം: നയൻതാര വിഘ്നേഷ് ശിവൻ വിവാഹത്തിലെ ആദ്യ ചിത്രം പുറത്ത്. ഫോട്ടോഗ്രാഫർ ജോസഉ് റാഡിക്കിൻറെ ഫേസ്ബുക്ക് പേജിലാണ് ചിത്രം ആദ്യം എത്തിയത്. ഒരു മണിക്കൂറിനുള്ളിൽ 7000-ൽ അധികം പേരാണ് ചിത്രം ലൈക്ക് ചെയ്തത്. ഇതിന് പിന്നാലെ നയൻസിൻറയും വിഘ്നേഷ് ശിവൻറെയും ഇൻസ്റ്റഗ്രാം പേജുകളിലേക്ക് നിരവധി പേരാണ് ചിത്രം ടാഗ് ചെയ്തത്.

ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിഗ്നേഷ് ശിവനും നയന്‍താരയും വിവാഹിതരായത്.  മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. രജനികാന്ത്, ഷാരൂഖ് ഖാൻ ഉൾപ്പെടെ നിരവധി താരങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുത്തു. താരങ്ങളെ കൂടാതെ ഇരുവരുടെയും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് .

ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്താൻ വരെയും കർശനമായ നിയന്ത്രണമുണ്ടായിരുന്നു. വിവാഹത്തിൻറെ വീഡിയോ സ്ട്രീമിങ്ങ് അവകാശം നെറ്റ്ഫ്ലിക്സിനാണ് നൽകിയിരിക്കുന്നത്.വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് തന്റെ സന്തോഷം പങ്കുവച്ച് കൊണ്ട് വിഘ്നേഷ് ശിവൻ സമൂഹ മാധ്യമത്തിൽ ഒരു പോസ്റ്റിട്ടിരുന്നു.

doctor

വിവാഹത്തിന് വധുവിന്റെ വേഷത്തിൽ ഒരുങ്ങി എത്തുന്ന നയൻതാരയെ കാണാനുള്ള ആവേശത്തെ കുറിച്ചാണ് കുറിപ്പിലൂടെ വിഘ്‌നേശ് ശിവന്‍ പറഞ്ഞത്. ഒപ്പം ഔദ്യോഗികമായി വിവാഹിതരാവുകയാണെന്ന കാര്യവും അറിയിച്ചിരുന്നു. ഈ പോസ്റ്റിനൊപ്പം നയന്‍താരയുടെ നിരവധി ഫോട്ടോസും താരം പങ്കുവെച്ചിരുന്നു.

 

Leave A Reply

Your email address will not be published.