എത്ര രുചിയുള്ള ഭക്ഷണം ആയാലും അതിനി ദൈവം കൊടുത്താലും അളവ് കഴിഞ്ഞാല്‍ മമ്മൂട്ടി കഴിക്കില്ല: ഷെഫ് പിളള

0

മലയാളികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധനായ ഷെഫാണ് സുരേഷ് പിള്ള എന്ന ഷെഫ് പിള്ള. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇദ്ദേഹത്തിന്റെ പാചക വിഡിയോകള്‍ക്ക് വലിയ കാഴ്ചക്കാരണുള്ളത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഭക്ഷണ ശീലങ്ങളെ പറ്റി പറഞ്ഞിരിക്കുകയാണ് ഷെഫ്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.എല്ലാവരും പറയും അദ്ദേഹം ആഹാരം ഒന്നും കഴിക്കുന്നില്ല അതാണ് അദ്ദേഹത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്നൊക്കെ പക്ഷെ അങ്ങനെ അല്ല. വളരെ രുചിയുള്ള ഭക്ഷണങ്ങള്‍ ഒക്കെ അദ്ദേഹം കഴിക്കാറുണ്ട്. പക്ഷെ എല്ലാം ഒരു അളവില്‍ മാത്രമേ കഴിക്കു എന്ന് മാത്രം. ഞണ്ട്, ചെമ്മീനൊക്കെ വലിയ ഇഷ്ടമാണ് പക്ഷെ എത്ര രുചി ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ അളവ് അദ്ദേഹത്തിന് തന്നെ അറിയാം അതിന് അപ്പുറം ഇനി ദൈവം കൊണ്ട് കൊടുത്താലും കഴിക്കില്ല അതൊരു പോളിസിയാണ്.’ ഷെഫ് പിള്ള പറയുന്നു.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നിസാം ബഷീര്‍ ചിത്രം റോഷോക്കിന്റെ ഷൂട്ടിംഗിലാണ് മമ്മൂട്ടിയിപ്പോള്‍.
രതീന സംവിധാനം ചെയ്ത പുഴുവാണ് മമ്മൂട്ടിയുടെ ഒടുവില്‍ പുറത്ത് വന്ന ചിത്രം.

Leave A Reply

Your email address will not be published.