സ്വർണക്കടത്ത് കേസിലെ ജലീലിന്റെ പങ്ക് വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ്

0

കൊച്ചി : മുൻ മന്ത്രി കെ.ടി ജലീലിനെതിരെ കോടതിയിൽ നൽകിയ രഹസ്യ മൊഴിയിലെ കാര്യങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ്. അഭിഭാഷകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെ ടി ജലീലിനെതിരെ സ്വപ്ന സുരേഷ് രംഗത്തെത്തിയത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ജലീലിന്റെ പങ്ക് വെളിപ്പെടുത്തുമെന്ന് സ്വപ്ന മാധ്യമങ്ങളോടായി പറഞ്ഞു.

ജലീൽ എന്തൊക്കെ കുറ്റകൃത്യങ്ങൾ ആണോ ചെയ്തത് അതെല്ലാം ഉടൻ തന്നെ പുറത്തുവിടുമെന്ന്. ജലീലിനെക്കുറിച്ച് നേരത്തെ തന്നെ കോടതിയിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണെന്ന് സ്വപ്ന പറഞ്ഞു.

ഷാജ് കിരൺ പറഞ്ഞ കാര്യങ്ങൾ ഒക്കെ നടന്നില്ലേ. ആരാണ് ഷാജ് കിരണെന്നും എന്തിനാണ് എഡിജിപിക്കെതിരെ നടപടിയെടുത്തതെന്നും സ്വപ്ന ചോദിച്ചു. തനിക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത് ഗൂഢാലോചനക്കേസാണ്. ഇവിടെ യഥാർത്ഥ ഗൂഢാലോചന നടന്നിരിക്കുന്നത് എതിർഭാഗത്താണെന്നും സ്വപ്ന കൂട്ടിച്ചേർത്തു.തന്റെയും തന്റെ കുട്ടിയുടെയും  സുരക്ഷയ്ക്ക് വേണ്ടി താൻ രണ്ടു പേരെ സെക്യൂരിറ്റിയായി നിയോഗിച്ചിട്ടുണ്ടെന്നും കേരളാ പോലീസിന്റെ സഹായം വേണ്ടെന്നും സ്വപ്ന അറിയിച്ചു. തന്റെ വീടിന്റെ പരിസങ്ങളിലും മറ്റും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരെ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി തിരിച്ചു വിളിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.

സ്വപ്ന അഭിഭാഷകനെ കാണാൻ എത്തിയതും സെക്യൂരിറ്റി ജീവനക്കാർക്ക് ഒപ്പമായിരുന്നു.ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നാളെ ഹൈക്കോടതിയെ സമീപിക്കും.

Leave A Reply

Your email address will not be published.