കല്ലുവാതുക്കൽ മദ്യദുരന്തക്കേസ്; മണിച്ചന് മോചനം; 20 ലക്ഷം പിഴയൊടുക്കണം

0

തിരുവനന്തപുരം/കൊല്ലം: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന് ജയിൽ മോചനം. മണിച്ചൻ ഉൾപ്പെടെ 33 തടവുകാരുടെ ശിക്ഷ ഇളവുചെയ്യണമെന്ന മന്ത്രിസഭയുടെ ശുപാർശയാണ് ഗവർണർ ഒപ്പുവച്ചത്. ഗവർണർ ഫയലിൽ ഒപ്പുവച്ചതോടെ തടവുകാർ ജയിൽ മോചിതരായേക്കും. സാങ്കേതിക നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കി ഈ ആഴ്ചയോടെ പ്രതികൾ ജയിൽ മോചിതരാകാനാണ് സാധ്യത. അതേസമയം, വലിയ കോളിളക്കം സൃഷ്ടിച്ച കേസിൽ 22 വർഷത്തിനു ശേഷം മോചിതനാകുന്ന മണിച്ചന് 20 ലക്ഷം മാത്രം പിഴയടച്ചാൽ മാത്രമേ പുറത്തിറങ്ങാനാകൂ. 31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചൻ.

2000 ഒക്ടോബർ  21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തമുണ്ടാകുന്നത്. സംഭവത്തിൽ 31 പേർ മരിച്ചു. ആറ് പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാൻ കാരണം.

കേസിൽ മണിച്ചനും കൂട്ടുപ്രതികളും  ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. മണിച്ചന്‍റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു.

അതേസമയം, മണിച്ചന് 20 ലക്ഷം രൂപ പിഴയടച്ചാൽ മാത്രമേ പുറത്തിറങ്ങാനാകൂ. തടവ് ശിക്ഷയിൽ മാത്രമാണ് ഇളവ് നൽകിയിട്ടുള്ളതെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. ഇനി മറ്റ് കേസുകളിൽ പ്രതിയായാൽ വിട്ടയക്കൽ ഉത്തരവ് റദ്ദാക്കിയേക്കുമെന്നാണ് വിവരം.

Leave A Reply

Your email address will not be published.