ഈ പാവം യുവാവിനെ സഹായിക്കൂ’; ആന്റണി വര്‍ഗീസ് പെപ്പെയുടെ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

0

വളരെ സെലക്ടീവായി മാത്രം സിനിമകള്‍ തെരഞ്ഞെടുത്ത് ചെയ്യുന്ന താരമാണ് ആന്റണി വര്‍ഗീസ്. 2017ല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അങ്കമാലി ഡയറീസിലൂടെയാണ് ആന്റണി സിനിമാ മേഖലയിലേക്കെത്തുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ താരം ഷെയര്‍ ചെയ്ത പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ പഴയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പങ്കുവെച്ച് ‘ഒരു ലൈക്ക് = ഒരു പ്രാര്‍ത്ഥന, ഒരു കമന്റ് = പത്ത് പ്രാര്‍ത്ഥനകള്‍ …. ഒരു ഷെയര്‍ = നൂറ് പ്രാര്‍ത്ഥനകള്‍ ദയവായി ഈ പാവത്തിനെ സഹായിക്കൂ,’ എന്നാണ് ആന്റണി കുറിച്ചത്.ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്. ഇന്നലെ വരെയാണ് ഒടുവില്‍ റിലീസ് ചെയ്ത ആന്റണി വര്‍ഗീസിന്റെ ചിത്രം. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലിയും നിമിഷ സജയനുമാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സോണി ലിവില്‍ കഴിഞ്ഞ ജൂണ്‍ ഒമ്പതിനാണ് ചിത്രം റിലീസ് ചെയ്തത്. ത്രില്ലര്‍ വിഭാഗത്തിലെത്തിയ ചിത്രത്തിന് ഭേദപ്പെട്ട പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്.

പൂവനാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ആന്റണിയുടെ മറ്റൊരു ചിത്രം. നടനായ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ്മസ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു.

ഷെബിന്‍ ബേക്കര്‍ പ്രൊഡക്ഷന്‍സ്, സ്റ്റക്ക് കൗ എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഷെബിന്‍ ബേക്കറും, ഗിരീഷ് എ.ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് വരുണ്‍ ധാരയാണ്.ആന്റണി വര്‍ഗീസിന്റെ മെയ് മാസത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്. ചിത്രം മെയ് മാസത്തില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നവാഗതനായ നിഖില്‍ പ്രേംരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഐ.എം. വിജയനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രം.

Leave A Reply

Your email address will not be published.