പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗൊ എയർ സർവീസ് ആരംഭിക്കുന്നു.

0

അബുദാബി∙ സ്കൂൾ അടയ്ക്കുന്നതോടെ നാട്ടിലേക്കു പോകാൻ വിമാന ടിക്കറ്റ് കിട്ടാതെ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് ആശ്വാസമായി അബുദാബിയിൽനിന്ന് കൊച്ചിയിലേക്ക് ഗോ ഫസ്റ്റ് (ഗോ എയർ) വിമാന സർവീസ് ആരംഭിക്കുന്നു. ഈ മാസം 28നാണ് കന്നി സർവീസ്.ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10% പേർക്ക് വൺവേയ്ക്ക് 577 ദിർഹവും മടക്കയാത്രയ്ക്ക് 1250 ദിർഹവുമാണ് നിരക്ക്. ചൊവ്വ, വെള്ളി, ഞായർ ദിവദിവസങ്ങളിൽ ആഴ്ചയിൽ 3 വിമാനങ്ങൾ സർവീസ് നടത്തും. പിന്നീട് ആഴ്ചയിൽ 5 ദിവസമാക്കി വർധിപ്പിക്കും കൊച്ചിയിൽ ഇന്ത്യൻ സമയം രാത്രി 8.10ന് പുറപ്പെടുന്ന വിമാനം രാത്രി 10.40ന് അബുദാബിയിലെത്തും. തിരിച്ച് 11.40ന് പുറപ്പെട്ട് പുലർച്ചെ 5.15ന് കൊച്ചിയിലെത്തും. നിലവിൽ അബുദാബിയിൽനിന്നും ദുബായിൽ നിന്നും കണ്ണൂരിലേക്കു ഗോ ഫസ്റ്റിന്പ്രതിദിന സർവീസുണ്ട്.

 

Leave A Reply

Your email address will not be published.