നിയമസഭ തല്ലിപ്പൊളിച്ച ക്രിമിനലാണ് മുദ്രാവാക്യം വിളിച്ച അധ്യാപകനെതിരെ നടപടിയെടുക്കാന്‍ വരുന്നത്:വി. ശിവന്‍കുട്ടിക്കെതിരെ വി.ടി. ബല്‍റാം

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകന്‍ ഫര്‍സിന്‍ മജീദിനെതിരെ നടപടിയെടുത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.

നിയമസഭ തല്ലിപ്പൊളിച്ച ക്രിമിനലാണ് മുദ്രാവാക്യം വിളിച്ച അധ്യാപകനെതിരെ നടപടിയെടുക്കാന്‍ വരുന്നതെന്ന് വി.ടി. ബല്‍റാം തുറന്നടിച്ചു.അധ്യാപകനെതിരെ ഉടനടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയ്‌ക്കെതിരെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹത്തിന്റെ വിമര്‍ശനം.

മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഷന്‍ ചെയ്തു. എയ്ഡഡ് സ്‌കൂളായ മട്ടന്നൂര്‍ യു.പി.എസിയിലെ അധ്യാപകനാണ് ഫര്‍സീന്‍ മജീദ്.

ഫര്‍സീന്‍ തിങ്കളാഴ്ച രാവിലെ സ്‌കൂളില്‍ ജോലിക്ക് ഹാജരായിരുന്നതായി ഡി.ഡി.ഇ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം അവധിക്ക് അപേക്ഷിക്കുകയും ഇത് അനുവദിച്ചതായും സ്‌കൂളിലെ രേഖകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ.നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് എന്നിവര്‍ ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയത്. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഇവരെ സീറ്റുകള്‍ക്കിടയിലേക്ക് തള്ളിമാറ്റുകയും ചെയ്തു.

Leave A Reply

Your email address will not be published.