ആഫ്രിക്കയിലെ ‘സ്വർഗം’; റുവാണ്ട ലോകത്തെ ഏറ്റവും വൃത്തിയുള്ള രാജ്യമായത് എങ്ങനെ?

0

ആഫ്രിക്കന്‍ രാജ്യങ്ങളെ കുറിച്ച് പൊതുവെ എല്ലാവര്‍ക്കും ചില മുന്‍ധാരണകളുണ്ട്. തൊലിയുടെ നിറം മുതല്‍ കഴിക്കുന്ന ആഹാരത്തെ വരെ മുന്‍നിര്‍ത്തി അവരെ വിലകുറച്ച് കാണുന്നത് പതിവാണ്. ഹോളിവുഡ് സിനിമകളില്‍ പോലും ആഫ്രിക്കന്‍ രാജ്യങ്ങളെ ചിത്രീകരിക്കുന്നത് ചേരികളും പട്ടിണിക്കോലങ്ങളും രോഗങ്ങളും നിറഞ്ഞ പ്രദേശമായാണ്.എന്നാല്‍ വികസിത യൂറോപ്യന്‍ രാജ്യങ്ങളെ പോലും മറികടന്ന് ഒരു ആഫ്രിക്കന്‍ രാജ്യം ഇപ്പോള്‍ ഭൂമിയിലെ ഏറ്റവൃത്തിയുള്ള രാജ്യമായി തീര്‍ന്നിരിക്കുകയാണ്. ഒരു രാജ്യത്തെ ജനങ്ങളുടെയും അവിടുത്തെ ഭരണാധികാരികളുടെയും നിരന്തരമായ പ്രയത്നമാണ് അവരെ ഈ നേട്ടത്തിലേക്ക് നയിച്ചത്.മധ്യആഫ്രിക്കയിലെ കരകളാല്‍ ചുറ്റപ്പെട്ട രാജ്യമാണ് റുവാണ്ട. ജനസാന്ദ്രത വച്ചു നോക്കിയാല്‍ ലോകത്തെ ഏറ്റവും  ജനസാന്ദ്രതയേറിയ അഞ്ചാമത്തെ രാജ്യമാണ് റുവാണ്ട. നിലവില്‍ ഏറ്റവുമധികം യുവജനങ്ങളും ഇവിടെയാണുള്ളത് രണ്ടായിരത്തിന്‍റെ തുടക്കം വരെ പല ആഫ്രിക്കന്‍ രാജ്യങ്ങളെയും പോലെ സാമ്പത്തികമായി വളരെ പിന്നോട്ടു നിന്നരാജ്യമായിരുന്നു ഇതും . എന്നാല്‍ പിന്നീടങ്ങോട്ട് വ്യവസായവൽക്കരണത്തിന് ഊന്നല്‍ കൊടുത്തുള്ള പല നയങ്ങളും നടപ്പിലാക്കിയതോടെ രാജ്യതത്തിന്‍റെ സാമ്പത്തിക നില മാറിത്തുടങ്ങി. എന്നാല്‍ വ്യാവസായിക വൽക്കരണത്തെ തുടരതുടര്‍ന്ന് പലയിടത്തും സംഭവിക്കുന്നത് പോലുള്ള പ്രകൃതി നശീകരണവും മലിനീകരണവുമൊന്നും റുവാണ്ടയെ കാര്യമായിബാധിച്ചില്ല. ഇതിന് കാരണം ഈ വിഷയങ്ങളിലെല്ലാം ഭരണകൂടം സ്വീകരിച്ച വ്യക്തമായ നയങ്ങളായിരുന്നു. ഈ നയങ്ങള്‍തന്നെയാണ് ലോകത്തെ ഏറ്റവും വൃത്തിയുള്ള രാജ്യമായി റുവാണ്ടയെ മാറ്റിയതും.

 

 

 

Leave A Reply

Your email address will not be published.