തലക്കെട്ട് വന്നത് മാസം ഒന്നുമില്ലെന്ന്, ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എന്റെ വാക്കുകളല്ലാതായി; ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ്; വേതന പരാമര്‍ശത്തെക്കുറിച്ച് അജു വര്‍ഗീസ്

0

ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. അജു വര്‍ഗീസും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ്ചിത്രം നിര്‍മിച്ചിരിക്കുന്നത്.ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ പറഞ്ഞ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിന് വിശദീകരണം നല്‍കിയിരിക്കുകയാണ് അജു വര്‍ഗീസ്. പുതുമുഖ സംവിധായകര്‍ക്ക് വേതനം നല്‍കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങളിലാണ് നടനും നിര്‍മാതാവുമായ അജു വ്യക്തത വരുത്തിയിരിക്കുന്നത്.

മൂവീ സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പേജിലാണ് അജു ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.