ക്ലിഫ്ഹൗസിൽ ഒപ്പമിരുന്ന് നിരവധി തീരുമാനങ്ങൾ എടുത്തു’; മുഖ്യമന്ത്രി മറന്നെങ്കിൽ ഓർമ്മപ്പെടുത്താം: സ്വപ്ന സുരേഷ്

0

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ്. ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനൊപ്പമിരുന്ന് പല കാര്യങ്ങളിൽ തീരുമാനം എടുത്തിട്ടുണ്ടെന്ന് സ്വപ്ന മാധ്യമങ്ങളോടായി അറിയിച്ചു. തന്നെ അറിയില്ലയെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമെന്നും സ്വപ്ന പറഞ്ഞു. അഭിഭാഷകൻ കൃഷ്ണരാജുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന.കേരളത്തിൽ എല്ലാ കേസും തന്റെ മേൽ ചുമത്തിയാലും പറഞ്ഞ മൊഴിയിൽ ഉറച്ച് സ്വപ്ന സുരേഷ് അറിയിച്ചു. താൻ ഒരിക്കില്ലും 164 പിൻവലിക്കില്ലയെന്നും സ്വർണക്കടത്ത് കേസിലെ പ്രതി വ്യക്തമാക്കുകയും ചെയ്തു.കൂടാതെ മുഖ്യമന്ത്രിക്ക് ഷാജ് കിരണുമായി അടുത്ത ബന്ധമുണ്ടെന്നും ഷാജ് കിരണിനെ ഉപയോഗിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും ഗൂഢാലോചന നടത്തിയെന്നും സ്വപ്ന ആരോപിച്ചു.

Leave A Reply

Your email address will not be published.