മമ്മൂട്ടി ചിത്രം എന്ന പേരിൽ ഓഡിഷൻ തട്ടിപ്പ്; മുന്നറിയിപ്പുമായി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ

0

നടൻ മമ്മൂട്ടിയുടെയും സംവിധായകരായ ലാലും മകൻ ലാൽ ജൂനിയറുടെയും പേരിൽ ഖത്തറിൽ സിനിമ തട്ടിപ്പ് നടത്തുന്നു എന്ന മുന്നറിയിപ്പുമായി നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം ബാദുഷ. സംഭവത്തിൽ ലാൽ മീഡിയ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും ബാദുഷ വ്യക്തമാക്കി. മമ്മൂട്ടിയുടെയും ലാലിന്റെയും നടി ദൃശ്യയുടെ ചിത്രങ്ങളുള്ള പോസ്റ്റർ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് ചലച്ചിത്രം നിർമാതാവ് അറിയിച്ചു.ദോഹ – ഖത്തർ കേന്ദ്രീകരിച്ച് കൊണ്ട് ഒരു വർഷത്തോളമായി മമ്മൂക്കയുടെയും ലാൽ മീഡിയ ലാൽ,ലാൽ ജൂനിയർ, എന്നിവരുടെ പേരിലും ഒഡീഷൻ, വർക്ക്ഷോപ്പുകൾ, പ്രൊഡ്യൂസർ ക്യാൻവാസിങ് എന്ന രീതിയിലുള്ള തട്ടിപ്പ് പരിപാടികൾ നടക്കുന്നതായി അറിഞ്ഞു. എന്നാൽ അത്തരത്തിലുള്ള ഒരു പ്രൊജക്ടും നിലവിൽ ഇല്ല” ബാദുഷ ഫേസ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയുടെയും ലാലിന്റെയും നടി ദൃശ്യയുടെ ചിത്രങ്ങളുള്ള കാണാതെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്. താരങ്ങളുടെ പേര് ഉപയോഗിച്ച് ഈ ചിത്രത്തിന്റെ ഓഡീഷൻ, വർക്ക്ഷോപ്പുകൾ, പ്രൊഡ്യൂസർ ക്യാൻവാസിങ് തട്ടിപ്പ് സംഘം നടത്തുന്നതെന്നും ആരും വഞ്ചിക്കപ്പെടരുതെന്നും ബാദുഷ തന്റെ പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്.ദോഹ – ഖത്തർ കേന്ദ്രീകരിച്ച് കൊണ്ട് ഒരു വർഷത്തോളമായി മമ്മൂക്കയുടെയും ലാൽ മീഡിയ ലാൽ,ലാൽ ജൂനിയർ, എന്നിവരുടെ പേരിലും ഒഡീഷൻ, വർക്ക്ഷോപ്പുകൾ, പ്രൊഡ്യൂസർ ക്യാൻവാസിങ് എന്ന രീതിയിലുള്ള തട്ടിപ്പ് പരിപാടികൾ നടക്കുന്നതായി അറിഞ്ഞു. എന്നാൽ അത്തരത്തിലുള്ള ഒരു പ്രൊജക്ടും നിലവിൽ ഇല്ല. ഈ തട്ടിപ്പിനെതിരെ കഴിഞ്ഞ ദിവസം ലാൽ മീഡിയ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും, ഇതിൻ്റെ പേരിൽ നടന്ന പണമിടപാടുകളിൽ അവർക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്നും സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. ആയതിനാൽ ഇത്തരത്തിലുള്ള ഒരു തട്ടിപ്പിൽ ആരും പോയി വീഴാതിരിക്കുക.

Leave A Reply

Your email address will not be published.