കോവിഡ്: യുഎഇയിൽ മാസ്ക് നിർബന്ധമാക്കി; ധരിച്ചില്ലെങ്കിൽ പിഴ

0

ദുബായ്: ലോകരാജ്യങ്ങളിൽ കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ ഒരുങ്ങി യുഎഇ. മാസ്ക് ധരിക്കാത്തവർക്ക് പിഴ ഈടാക്കാനാണ് പിതിയ നിർദേശം. അൽ ഹുസ്ൻ ആപ്ലിക്കേഷനിലെ ഗ്രീൻ പാസിന് ആവശ്യമായ കോവിഡ് പരിശോധനയുടെ കാലാവധിയും കുറച്ചിട്ടുണ്ട്. അൽ ഹുസ്ൻ ആപ്ലിക്കേഷനിലെ ഗ്രീൻ പാസിന് ആവശ്യമായ കോവിഡ് പരിശോധനയുടെ കാലാവധി കുറച്ചു. 30 ദിവസം ആയിരുന്നു ഇതുവരെ കോവിഡ് ടെസ്റ്റിന് അനുവദിച്ചിരുന്ന കാലാവധി. എന്നാൽ പുതുക്കിയ നി‌ർദേശമനുസരിച്ച് ഇനി മുതൽ 14 ദിവസത്തിനൊരിക്കൽ പരിശോധന നടത്തണം.

ഇപ്പോൾ പുറത്തിറക്കിയ നിബന്ധന ജൂൺ15 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. അധ്യാപകർക്കും വിദ്യാർഥികൾക്കും  ജൂൺ 20 തിങ്കളാഴ്ച മുതൽ പുതിയ തീരുമാനം നടപ്പിലാക്കും. കോവിഡ് കേസുകളുടെ എണ്ണം വൻ തോതിലാണ്  വർധിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പുതിയ ഉത്തരവ് അധികൃതർ പുറത്ത് വിട്ടത്. തിരക്ക്  ഒഴിവാക്കുക യാത്ര ചെയ്യുമ്പോൾ  ജാഗ്രത പാലിക്കുക തുടങ്ങിയ നിർദേശങ്ങളും അധികൃതർ ഇതിനോടകം പുറത്ത് വിട്ടത്. മുൻകരുതലുകളും  പ്രതിരോധ നടപടികളും നടപ്പാക്കുന്നതിലുണ്ടായ ശ്രദ്ധക്കുറവാണ് കോവിഡ് കേസുകൾ വീണ്ടും വർധിക്കാൻ ഇടയായതെന്ന് നാഷണൽ ക്രൈസിസ് എമർജൻസി ഡിസാസ്റ്റർ  മാനേജ്മെന്റ് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ്  ഡോ തഹെൽ അൽ അമ്രിയാണ് വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്.

പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് 3000 ദിർഹം വരെ പിഴ ചുമത്താനാണ് തീരുമാനം. യുഎഇയിൽ   പകർച്ചവ്യാധികൾ ഇരട്ടിയിലധികമായി എന്നാണ് റിപ്പോർട്ടുകൾ സുചിപ്പിക്കുന്നത്. പ്രതിദിന   കോവിഡ്   രോഗികളുടെ എണ്ണവും 1000 കടന്നതും ആശങ്ക വർധിപ്പിക്കുന്നു. യുഎഇയിൽ  ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 1,356 ആണ്.1,066 പേരാണ് രോഗമുക്തി നേടിയത്.ആകെ സജീവ കേസുകളുടെ എണ്ണം നിലവിൽ 16,442 ആണ്. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം സൗദി അറേബ്യ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തുകയാണ് ഉണ്ടായത്.

മാസ്ക് ഇനി മുതൽ  സൗദിയിൽ നിർബന്ധിതമല്ല. വാക്സിനേഷൻ സ്വീകരിച്ചതിന്റെ രേഖകളും  ഇനി മുതൽ  ജനങ്ങൾക്ക് ഹാജരാക്കേണ്ടി വരില്ല. എങ്കിലും മക്കയിലെ ഗ്രാൻഡ് മോസ്ക്, സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി നിയന്ത്രിക്കുന്ന സ്ഥലങ്ങൾ  സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ  മാസ്ക് ധരിക്കേണ്ടതുണ്ട്. വിദേശ യാത്രക്കാർക്കുള്ള  ബൂസ്റ്റർ ഡോസ് സമയപരിധി മൂന്ന് മാസത്തിൽ നിന്ന് എട്ട് മാസത്തിലേക്കും വർധിപ്പിച്ചു. ഇനി മുതൽ സൗദിയിലെത്തുന്ന വിദേശികൾക്ക്  ക്വാറന്റൈൻ നി‌ർബന്ധമാക്കില്ല. ദക്ഷിണാഫ്രിക്ക, ബോട്സ്വാനിയ സിംബാവെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള നിയന്ത്രണവും സൗദി ഭരണകൂടം ഒഴിവാക്കി.

Leave A Reply

Your email address will not be published.