കോവിഡ് കേസുകൾ ഉയരുന്നു; രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 6,594 പുതിയ കോവിഡ് കേസുകൾ, ഡൽഹിയിൽ പ്രതിദിന കേസുകൾ ആയിരത്തിലധികം
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 6,594 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്ത് 50,548 സജീവ കോവിഡ് കേസുകളുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,32,36,695 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,035 പേർ രോഗമുക്തരായി.
ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,26,61,370 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.32 ശതമാനവുമാണ്. ദേശീയ വീണ്ടെടുക്കൽ നിരക്ക് 98.67 ശതമാനമാണ്. രാജ്യത്താകെ 195.35 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകൾ ചൊവ്വാഴ്ച ആയിരം കടന്നു. 1,118 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. പോസിറ്റീവ് നിരക്ക് 6.50 ശതമാനമാണ്. കോവിഡ് ബാധിച്ച് രണ്ട് മരണങ്ങളും ഡൽഹിയിൽ രേഖപ്പെടുത്തി. മെയ് പത്തിനാണ് രാജ്യതലസ്ഥാനത്ത് അവസാനമായി ആയിരത്തിലധികം കേസുകൾ രേഖപ്പെടുത്തിയത്.