ലിയോ തദ്ദേവൂസ് ചിത്രം പന്ത്രണ്ടിന്റെ ടീസർ പുറത്തിറങ്ങി; ചിത്രം പ്രേക്ഷകരിലേക്ക് ഉടൻ എത്തും

0
Panthrand Movie: ലിയോ തദ്ദേവൂസ് ചിത്രം പന്ത്രണ്ടിന്റെ ടീസർ പുറത്തിറങ്ങി; ചിത്രം പ്രേക്ഷകരിലേക്ക് ഉടൻ എത്തും

Panthrand Movie: ലിയോ തദേവൂസ് ചിത്രം പന്ത്രണ്ടിന്റെ ടീസർ എത്തി. പ്രേക്ഷകരിൽ ആകാംക്ഷ നിറക്കുന്ന പശ്ചാത്തല സംഗീതവും രംഗങ്ങളും നിറഞ്ഞതാണ് ടീസർ. ഒരു നിഗൂഢത നിറഞ്ഞ ആക്ഷൻ ഡ്രാമ എന്നാണ് ടീസറിൽ അവസാനം തെളിഞ്ഞുവരുന്നത്.  ജൂൺ 24 ന് പന്ത്രണ്ട് പ്രേക്ഷകരിലേക്ക് എത്തും..ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു.  ബി.കെ. ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ഒട്ടേറെ പുതുമുഖങ്ങളടക്കം വലിയ താരനിരയുള്ള ഈ ചിത്രത്തിന്റെ എഡിറ്റർ: നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ: ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ: ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ: ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്: റിഷാജ് മുഹമ്മദ്, ഡിസൈൻ യല്ലോ ടൂത്ത് സൗണ്ട് ഡിസൈനർ: ടോണി ബാബു, ആക്ഷന്‍: ഫീനിക്‌സ് പ്രഭു, വി.എഫ്.എക്‌സ്:  മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ: ഹരീഷ് ചന്ദ്ര മോഷൻ, പോസ്റ്റർ: ബിനോയ് സി. സൈമൺ, പ്രൊഡക്ഷൻ മാനേജർ: നികേഷ് നാരായൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോഷ് കൈമൾ.

 

Leave A Reply

Your email address will not be published.