നഗ്നയായി അഭിനയിക്കണമെന്ന് പറഞ്ഞു ഒടുവിൽ ഞാൻ…വർഷങ്ങൾക്ക് ശേഷം ഷംന കാസിം പറയുന്നു

0

വളരെ ബോൾഡും ബ്യൂട്ടിഫുളുമായ വേഷം വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന നടിയാണ് ഷംന കാസിം. ഗ്ലാമറസ് വേഷങ്ങൾ ഒരുപാട് ചെയ്തിട്ടുള്ള ഷംന തന്റെ കഥാപാത്രം ആവശ്യപ്പെടുന്ന തരത്തിലുള്ള എന്ത് മാറ്റങ്ങളും ചെയ്യാൻ റെഡിയാണ്. മലയാളത്തിലും തമിഴിലും തെലുഗുവിലുമായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന തിരക്കുള്ള നടിയാണ് ഷംന.

പൂർണ എന്ന പേരിലാണ് ഷംന മറ്റ് ഇൻഡസ്ട്രികളിൽ അറിയപ്പെടുന്നത്. 2004ൽ റിലീസായ ‘മഞ്ഞുപോലൊരു പെണ്കുട്ടി’ എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയ രംഗത്തേക്ക് എത്തിയത്. ഷംനയുടെ ഇപ്പോഴുള്ള ഒരു നിർണായക വെളിപ്പെടുത്തലാണ് സമൂഹ മാധ്യമങ്ങളിലും സിനിമാ ലോകത്തും ചർച്ചാവിഷയം. ഒരു ചിത്രത്തിൽ തനിക്ക് പൂർനഗ്നയായി അഭിനയിക്കേണ്ട രംഗം വന്നെന്നും അതിനാൽ ആ ചിത്രം ഉപേക്ഷിക്കേണ്ടി വന്നെന്നും ഷംന തുറന്നുപറയുകയായിരുന്നു.

ചില കാര്യങ്ങൾ കൊണ്ട് ഒരു വലിയ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. ആ ചിത്രത്തിലെ ചില രംഗങ്ങളിൽ അഭിനയിക്കാൻ എനിക്ക് ബുദ്ധിമുട്ട് തോന്നി. ന്യൂടായി അഭിനയിക്കേണ്ട ചില ഭാഗങ്ങളുണ്ടായിരുന്നു. അത്തരം രംഗങ്ങൾ ഞാൻ ചെയ്യില്ല. എനിക്ക് അത് ചെയ്യാൻ കഴിയില്ല. അത് എത്ര വലിയ സിനിമയാണെങ്കിലും അത് ചെയ്യാൻ എനിക്ക് ആത്‍മവിശ്വാസമുണ്ടായിരുന്നില്ല. ഞാൻ എനിക്ക് തന്നെ വെച്ച ചില നിയന്ത്രങ്ങളുണ്ട്.

” ഇതായിരുന്നു ഷംനയുടെ വാക്കുകൾ. ചിത്രം ഒരു ഒ ടി ടി റിലീസ് ചിത്രമായിരുന്നു. ആ രംഗം ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു രംഗമാണെന്നും എന്നാൽ ആ രംഗം അഭിനയിക്കാൻ തനിക്ക് ആത്‍മവിശ്വാസം ഇല്ലാതെയിരുന്നു. അങ്ങനെ ആ രംഗം നശിപ്പിക്കാൻ പാടില്ലല്ലോ എന്ന് കരുതിയാണ് ഞാൻ അത് ചെയ്യാത്തതെന്നും ആ പ്രോജക്ട് നഷ്ടമായതിൽ എനിക്ക് വളരെ വിഷമമുണ്ടെന്നും ഷംന പറഞ്ഞു.

തുടക്കകാലത്തും ഇപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പേരാണ് ഷംന. ട്രോളുകളിലും ഷംന ഒരുപാട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചട്ടക്കാരി എന്ന ചിത്രത്തിലൂടെയാണ് ഷംന മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.

 

 

Leave A Reply

Your email address will not be published.