ബഫർ സോൺ ഉത്തരവിൽ പ്രതിഷേധം തുടരുന്നു;മൂന്ന് ജില്ലകളിൽ ഇന്ന് ഹർത്താൽ

0

തിരുവനന്തപുരം:ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് ഇന്ന് മൂന്ന് ജില്ലകളിൽ ഹർത്താൽ . വയനാട്, ഇടുക്കി,മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ . മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിൽ മാത്രമാണ് ഹർത്താൽ . രാവിലെ ആറ് മുതൽ ആരംഭിച്ച ഹർത്താൽ വൈകിട്ട് ആറ് വരെയാണ് . അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .

ബഫർ സോൺ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണമെന്നാണ് ആവശ്യം . കൽപ്പറ്റ,മാനന്തവാടി,ബത്തേരി നഗരങ്ങളിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തും . മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തിയിലാണ് ഹർത്താല്‍ നടക്കുന്നത് . പതിനൊന്ന് പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലുമാണ് ഹർത്താല്‍. പാൽ പത്രം വിവാഹം മറ്റ് അത്യാവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .

വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോലമേഖലയാക്കണമെന്നും ഖനന നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നുമാണ് സുപ്രീം കോടതി ഉത്തരവിട്ടത് . ഈ മേഖലകളിൽ കെട്ടിടങ്ങളുടെയും നിർമാണ പ്രവർത്തനങ്ങളുടെയും റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട് .

Leave A Reply

Your email address will not be published.