വണ്ണം കുറയ്ക്കണോ കറിവേപ്പില ശീലമാക്കൂ

0

 സത്യം പറഞ്ഞാൽ ഇന്ന് ആളുകൾ സ്വന്തം തടി കൂടുന്നത് കാരണം വളരെ ആശങ്കാകുലരാണ്. ഇതൊന്ന് കുറയ്ക്കാനായി പലവിധത്തിലുള്ള ഉപായങ്ങൾ പരീക്ഷിച്ചിട്ടും ഒരു ഫലവുമില്ല.   ഇത്തരമൊരു സാഹചര്യത്തിൽ പ്രകൃതിദത്തമായ ചില രീതികൾ ഫലം കൊണ്ടുവന്നേക്കും.  അതിൽ ഒന്നാണ് നമ്മുടെ കറിവേപ്പില.

കറിവേപ്പിലയുടെ രുചിയും മണവും വിഭവത്തിന്റെ രുചി ഇരട്ടിയാക്കുന്നു. കറിവേപ്പിലയിൽ ഔഷധ ഗുണങ്ങളടങ്ങിയിട്ടുണ്ട്.  ഇത് നമ്മുടെ ആരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യും. കൂടാതെ സ്ഥിരമായി കറിവേപ്പില ഉപയോഗിക്കുന്നത് നിങ്ങളുടെ ശരീരം മെലിയുന്നതിനും ഫിറ്റായി ഇരിക്കുന്നതിനും സഹായിക്കും. കറിവേപ്പിലയിൽ നാരുകൾ, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പർ, കാർബോഹൈഡ്രേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ദഹനം നന്നായി നടക്കുന്നതിനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. കറിവേപ്പില ഇത്തരത്തിലുള്ള ഒരു സൂപ്പർഫുഡാണ് ഇത് കഴിക്കുന്നതിലൂടെ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ഘടകങ്ങൾ കറിവേപ്പിലയിൽ കാണപ്പെടുന്നു. ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നുണ്ടെങ്കിൽ അത് ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകും കറിവേപ്പില പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കുന്നതിന് പുറമെ കറിവേപ്പില കഴിക്കുന്നത് കാഴ്ചയ്ക്ക് വളരെ ഗുണം ചെയ്യും. കൂടാതെ ഓർമ്മശക്തി, ഓക്കാനം എന്നിവയിൽ നിന്ന് ആശ്വാസം നൽകും. കറിവേപ്പിലയിൽ ഇരുമ്പും ഫോളിക് ആസിഡും ഉണ്ട് അതിനാൽ വിളർച്ച ഉണ്ടാകാനുള്ള സാധ്യതയും ഇത് തടയുന്നു.വെറുംവയറ്റിൽ കറിവേപ്പില കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. വേണമെങ്കിൽ കറിവേപ്പില കഷായം വെച്ചും നിങ്ങൾക്ക് കുടിക്കാം. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിൽ 10-15 കറിവേപ്പില ചേർക്കുക. ഇത് ചെറിയ തീയിൽ കുറച്ച് സമയം വേവിക്കുക. വെള്ളം അൽപ്പം തണുത്തു കഴിയുമ്പോൾ അരിച്ചെടുത്ത് കുടിക്കുക. വേണമെങ്കിൽ അൽപം തേനോ നാരങ്ങാനീരോ അതിൽ ചേർത്തും കുടിക്കാം.

ഇതുകൂടാതെ നിങ്ങൾക്ക് പച്ചക്കറികളിലോ പയറുവർഗങ്ങളിലോ കറിവേപ്പില കടുവറുത്തിട്ടും ഉപയോഗിക്കാം.  ശരീരഭാരം കുറയ്ക്കാൻ വേണ്ടിയാണ് നിങ്ങൾ കടുവറുത്ത് ചേർക്കുന്നതെങ്കിൽ  ആവശ്യത്തിലധികം നെയ്യ് ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണം. കറിവേപ്പില നിങ്ങൾക്ക് ഇളം ചൂടുവെള്ളത്തിന്റെകൂടെ ചവച്ചരച്ചും കഴിക്കാം.

Leave A Reply

Your email address will not be published.