ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ പുതുമുഖ സംവിധായകനാണ് ഞാന്‍; ഞാന്‍ വാങ്ങിയ പൈസ നിങ്ങള്‍ക്കൊന്നും ചിന്തിക്കാന്‍ പറ്റില്ല: ധ്യാന്‍

0

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി റിലീസിനൊരുങ്ങി നില്‍ക്കുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ജൂണ്‍ 17ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിനിടെ തനിക്ക് ലഭിച്ച വേതനത്തെക്കുറിച്ച് ധ്യാന്‍ പറഞ്ഞ രസകരമായ ഒരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയില്‍ ലഭിച്ച വേതനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”ഞാന്‍ പേയ്ഡ് ആണ്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ പുതുമുഖ സംവിധായകനാണ് ഞാന്‍. നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റില്ല ഞാന്‍ വാങ്ങിയ പൈസ. കോടികളാണ് ഞാന്‍ വാങ്ങിയത്,” എന്നായിരുന്നു ധ്യാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞത്.

തങ്ങള്‍ നിര്‍മിക്കുന്ന ചിത്രങ്ങളില്‍ പുതുമുഖ സംവിധായകര്‍ക്ക് വേതനം കൊടുക്കുന്നതിനെ പറ്റി നേരത്തെ ഒരു അഭിമുഖത്തില്‍ അജു വര്‍ഗീസ് പറഞ്ഞ കാര്യങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു സംവിധായകരുടെ വേതനത്തെക്കുറിച്ചുള്ള ചോദ്യം പത്രസമ്മേളനത്തില്‍ ഉയര്‍ന്നത്.പ്രകാശന്‍ പറക്കട്ടെയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, താന്‍ പുതുമുഖ സംവിധായകര്‍ക്ക് കാശ് കൊടുക്കാറില്ല എന്ന തരത്തില്‍ അജു പറഞ്ഞതായായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്.

എന്നാല്‍ താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന വിശദീകരണവുമായി അജു വര്‍ഗീസ് തന്നെ രംഗത്തെത്തിയിരുന്നു. മൂവീ സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പേജിലായിരുന്നു നേരത്തെ അജു ഇത് സംബന്ധിച്ച വിശദീകരണകുറിപ്പ് പങ്കുവെച്ചത്.

”പുതുമുഖ സംവിധായകര്‍ക്ക് കാശ് കൊടുക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഈ സിനിമയില്‍ കാശില്ല, എന്ന് ആദ്യമേ പറയണം.

Leave A Reply

Your email address will not be published.