ലാലേട്ടനെ നായകനാക്കി സിനിമ ചെയ്യണം, മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്ന ആഗ്രഹം പോയി: ഒമര്‍ ലുലു

0

മമ്മൂക്കയുമായി സിനിമ ചെയ്യുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു എന്ന് സംവിധായകന്‍ ഒമര്‍ ലുലു. എന്നാല്‍ ഇപ്പോള്‍ ആ ആഗ്രഹം പോയെന്നും ലാലേട്ടനെ വെച്ച് സിനിമ ചെയ്യാനാണ് ആഗ്രഹമെന്നും 1000 ആരോസിന് നല്‍കിയ അഭിമുഖത്തില്‍ ഒമര്‍ ലുലു പറഞ്ഞു.

‘മമ്മൂക്ക നല്ല ഹാര്‍ഡ് വര്‍ക്കിങാണ്. മമ്മൂക്കയെ വെച്ച് സിനിമ എടുക്കണമെന്ന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. ഇനി ഇപ്പോള്‍ ചെയ്യണമെന്നില്ല. ഇനി ലാലേട്ടനെ വെച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്ന ആഗ്രഹം പോയി. ഓരോ ടൈമിലും ഓരോ ഇഷ്ടമുണ്ടല്ലോ. പണ്ട് മമ്മൂക്കയെ ആയിരുന്നു ഇഷ്ടം.

ഈ ലോക്ക്ഡൗണിലാണ് ഞാന്‍ സിനിമ പഠിക്കുന്നത്. രണ്ട് വര്‍ഷം ബ്രേക്ക് കിട്ടിയല്ലോ. മറ്റേത് പുറത്ത് നിന്ന് കണ്ട് ചെയ്ത സിനിമകളാണ്. പുറത്ത് നിന്ന് കണ്ട് ഫസ്റ്റ് ചെയ്ത പടം ഹാപ്പി വെഡിങാണ്. അതിന്റെ ഗ്രാഫ് നോക്കിയാല്‍ മതി. പുറത്ത് നിന്ന് ഒന്നുമറിയാതെ വന്ന് ചെയ്ത പടമാണ് 100 ദിവസം ഓടിയത്. അതെന്റെ കഥയായിരുന്നു. എന്റെ കോളേജില്‍ ഞാന്‍ അനുഭവിച്ചിട്ടുള്ള കാര്യങ്ങളായിരുന്നു. പിന്നെ ചങ്ക്‌സ് ചെയ്തു. ആദ്യത്തെ പടം 100 ദിവസം ഓടി പിന്നെ 50 ദിവസം ഓടി. അഡാര്‍ ലവ് 25 ദിവസം ഓടി. ലാസ്റ്റ് പടം ഓടിയില്ല, പൂജ്യം. അതായത് കൂടുതല്‍ സിനിമാക്കാരെയും റിവ്യൂ റൈറ്റേഴ്‌സിനെയും പരിചയപ്പെട്ടുവരുമ്പോഴേക്കും ഇവര്‍ നമ്മളെ കണ്‍ഫ്യൂസ്ഡാക്കും.

ഉദാഹരണം പറഞ്ഞാല്‍ ദുല്‍ഖര്‍ സല്‍മാന്റെ സ്റ്റാര്‍ഡം കാരണമാണ് ചാര്‍ലി വിജയിച്ചത്. വേറാര് അഭിനയിച്ചാലും ആ പടം വിജയിക്കില്ല. ഹാപ്പി വെഡ്ങ്‌സില്‍ സിജു വില്‍സണ് പകരം ദുല്‍ഖറാണ് അഭിനയിച്ചതെങ്കില്‍ അത് വേറെ ലെവലില്‍ ഹിറ്റായിരിക്കും. സ്റ്റാര്‍ഡം കാരണമാണ് ഇവിടെ പല പടങ്ങളും വിജയിക്കുന്നത്,’ ഒമര്‍ ലുലു പറഞ്ഞു.

ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന പവര്‍ സ്റ്റാറാണ് ഇനി ഉടന്‍ പുറത്ത് വരാനിരിക്കുന്ന ഒമര്‍ ലുലുവിന്റെ സിനിമ.

Leave A Reply

Your email address will not be published.