ആളിക്കത്തി ‌അഗ്നിപഥ്, ഓര്‍മയിൽ കനലായി കർഷകസമരം; കേന്ദ്രത്തിന് പിഴച്ചതെവിടെയാണ്?

0

പ്രതിരോധ സേനകളിൽ 4 വർഷത്തെ ഹ്രസ്വകാല നിയമനത്തിനു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി ഉത്തരേന്ത്യയിലുടനീളം വ്യാപക പ്രതിഷേധമായി കത്തിപ്പടരുകയാണ്. ദക്ഷിണേന്ത്യയിൽ തെലങ്കാനയിലേക്കും അതിന്റെ ആളിക്കത്തൽ നീളുന്നു. പൊലീസിനു നിയന്ത്രിക്കാനാവാത്ത വിധം പലയിടത്തും പ്രതിഷേധക്കാർ അക്രമാസക്തരാകുന്നു.ട്രെയിനുകൾ അഗ്നിക്കിരയാക്കുന്നു, വാഹനങ്ങൾ കത്തിക്കുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള രോഷാഗ്നിയായി അഗ്നിപഥ് മാറിയത്? വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണോ കേന്ദ്ര സർക്കാർ ഈ പദ്ധതി നടപ്പാക്കിയത്? കർഷക സമരത്തെ ശക്തിയുക്തം നേരിട്ട മോദി സർക്കാർ ഒടുവിൽ ആ രോഷാഗ്നി കെടുത്താനാകാതെ കീഴടങ്ങുകയായിരുന്നു. ആശങ്ക ഇപ്പോഴും സർക്കാരിന്റെ മനസ്സിൽ ബാക്കി കിടപ്പുണ്ടാകണം. അഗ്നിപഥ് പദ്ധതിയുടെ പ്രായപരിധിയിൽ ഒറ്റ രാത്രി കൊണ്ട് ഇളവു കൊണ്ടു വന്ന നീക്കം അതാണു വ്യക്തമാക്കുന്നത്. റിക്രൂട്ട്മെന്റിനുള്ള പ്രായപരിധി 21ൽനിന്ന് 23 ആക്കിയായിരുന്നു ജൂൺ 16നു രാത്രിതന്നെ പ്രഖ്യാപനം വന്നത്. ഉദ്യോഗാർഥികളുടെ സമരത്തിനു   മുന്നിൽ സർക്കാർ ഭയന്നുവെന്നത് വ്യക്തം. ഇത്തവണ പേടി വർ‌ധിക്കാനും കാരണങ്ങളുണ്ട്. കർഷക സമരം പഞ്ചാബിലായിരുന്നു.അവിടെ ബിജെപിക്ക് കാര്യമായ വോട്ടില്ല. എന്നാൽ ബിജെപിയുടെ ഹൃദയഭൂമിയിലാണ് ഇപ്പോൾ സമരം. അതും രാജ്യത്തെ പലസമരങ്ങൾക്കും തുടക്കം കുറിച്ച ബിഹാറിൽ. അഗ്നിപഥ് നടപ്പാക്കിയത് ധൃതി പിടിച്ചാണെന്നും ആക്ഷേപമുണ്ട്. ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനായിരുന്നു ഈ പദ്ധതിയുടെ ചുമതല.സൈന്യത്തിന്റെ നവീകരണത്തിനുള്ള പല പദ്ധതികളും അഗ്നിപഥത്തിന്റെ പിന്നാലെയുണ്ട്. അവയുടെ ഭാവി എന്താകും? എല്ലാവരും നോക്കുകയാണ് സമരത്തിന്റെയും സർക്കാരിന്റെയും പഥം. എങ്ങനെ യാണെന്ന് സർക്കാർ അഗ്നിപഥിലേക്ക് എത്തിയത്? എവിടെയാണ് പിഴച്ചത്?

Leave A Reply

Your email address will not be published.