പ്രണവുമായി എന്നേക്കാൾ അടുപ്പം അമ്മുവിനാണ്- കീർത്തി സുരേഷ് പറയുന്നു

0

തിരുവനന്തപുരം: കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും താനും തമ്മിലുള്ള സൗഹൃദം പറയുകയാണ് നടി കീർത്തി സുരേഷ്. ജാംഗോ സ്പേസ് ടീവി എന്ന യൂടൂബ് ചാനലിൻറെ അഭിമുഖകത്തിൽ നടൻ ടൊവീനോയുമായി പങ്കെടുക്കുകയായിരുന്നു കീർത്തി.

ഞങ്ങളൊക്കെ പണ്ട് മുതലേ സുഹൃത്തുക്കളാണ്. എന്നാൽ കുറച്ചു കൂടി അടുപ്പമായത് കഴിഞ്ഞ നാല് വർഷത്തിനിടയിലായിരിക്കും. ഇൻഡസ്ട്രിയിലെ ഏൻറെ ബെസ്റ്റ് ഫ്രണ്ട്സ് അമ്മുവാണ് (കല്യാണി പ്രിയദർശൻ). പക്ഷെ അപ്പുവും അമ്മുവും തമ്മിലാണ് കൂടുതൽ ക്ലോസ്. ദുബായിൽ വെച്ച് നടന്ന പരിപാടിയിലാണ് കുറേ നാളുകൾക്ക് ശേഷം ഞങ്ങൾ എല്ലാവരും കണ്ട് മുട്ടുന്നത്.

പ്രണവും അമ്മുവും തമ്മിലാണ് ഏറ്റവും അധികം അടുപ്പം. കുട്ടിക്കാലത്തെ ചിത്രങ്ങളൊക്കെ കാണുമ്പോൾ ചിരി വരാറുണ്ട്. കല്യാണി, പ്രണവ്,കീർത്തി തുടങ്ങിയ നാലാം തലമുറയിലെ കുട്ടികൾക്കൊപ്പമുള്ള ചിത്രം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് ഒരു പക്ഷെ അങ്ങനെയൊരു ചിത്രത്തിന് ഒരു സമയം എടുത്തേക്കാം എന്നും കീർത്തി പറയുന്നു.

ടൊവീനോയും കീർത്തിയും പ്രധാന വേഷങ്ങളിലെത്തുന്ന വാശി വെള്ളിയാഴ്ചയാണ് തീയ്യേറ്ററുകളിൽ എത്തിയത്. രേവതി കലാമന്ദിറിൻറെ ബാനറിൽ കീർത്തി സുരേഷിൻറെ പിതാവ് കൂടിയായ ജി സുരേഷ് കുമാറാണ് ചിത്രം നിർമ്മിച്ചത്. വിഷ്ണു രാഘവാണ് ചിത്രത്തിൻറെ കഥയും തിരക്കഥയും  സംവിധാനവും. മികച്ച തീയ്യേറ്റർ പ്രതികരണമാണ് ചിത്രത്തിന് ഇതുവരെ ലഭിക്കുന്നത്.ചെറിയൊരു ഇടവേളയ്ക്ക് ശേഷം കീര്‍ത്തി സുരേഷ്  മലാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് വാശി. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നുവെങ്കിലും അത് മുഴുനീള കഥാപാത്രമായിരുന്നില്ല.  ചിത്രം വളരെ പ്രസക്തമായ ചില കാര്യങ്ങളാണ് പറയുന്നതെന്നും അത് ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നും ടോവിനോ മുമ്പ് പറഞ്ഞിരുന്നു.

ചിത്രത്തിൻറെ  ട്രെയ്‌ലർ മെയ് 28 ന് പുറത്ത് വിട്ടിരുന്നു. വൻ ജനപ്രീതി നേടാൻ ചിത്രത്തിൻറെ ട്രെയ്‌ലറിന് സാധിച്ചിരുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാശി. ഏറെ നാളുകൾക്ക് ശേഷം രേവതീ കലാമന്ദിർ സിനിമ നിർമ്മാണത്തിലേക്ക് തിരിച്ചെത്തിയെ പ്രത്യേകതയും വാശിക്കുണ്ട്. മികച്ച പ്രതികരണമാണ് വാശിയുടെ ട്രെയിലറിന് ലഭിച്ചത്.

Leave A Reply

Your email address will not be published.