കാലവർഷം ആരംഭിച്ചു ഒപ്പം രോഗങ്ങളുടെ കാലവും; മഴക്കാലത്തെ ആരോഗ്യ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

0

മഴക്കാലം ഏവർക്കും ഏറെ ഇഷ്ടമുള്ള സമയമാണ്. കനത്ത ചൂടില്ലാതെ, നേരിയ തണുപ്പും സുഖവും ഒക്കെയായി വളരെ നല്ല കാലാവസ്ഥയാണ് മഴക്കാലത്ത് ഉള്ളത്. എന്നാൽ  അതിനോടൊപ്പം തന്നെ നിരവധി അസുഖങ്ങളും എത്താറുണ്ട്. ഡെങ്കി, ചിക്കുൻ‌ഗുനിയ, മലേറിയ, കോളറ, ടൈഫോയ്ഡ്, വയറിളക്കം, വൈറൽ പനി, ജലദോഷം അങ്ങനെ നിരവധി രോഗാവസ്ഥകൾ ഈ സമയത്ത് ഉണ്ടാകാറുണ്ട്.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയുടെ പരമോന്നത ഭക്ഷ്യ റെഗുലേറ്ററായ ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നൽകുന്ന വിവരം അനുസരിച്ച് മഴക്കാലത്ത് അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ വർദ്ധിക്കും. മാത്രമല്ല മഴക്കാലത്ത് ഭക്ഷണത്തിൽ നിന്നുണ്ടാകുന്ന അസുഖങ്ങളും വർധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

മഴക്കാലത്ത് ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടത് വളരെ അത്യാവശ്യമാണ്. ഭക്ഷണ കാര്യത്തിലും, വെള്ളം കുടിക്കുന്നതിലും, പരിസരം ശുദ്ധിയായി കാത്ത് സൂക്ഷിക്കുന്നതും ഒക്കെ ഈ മഴക്കാല ആരോഗ്യം പൂർണമായി പിന്നിടാൻ നമ്മെ സഹായിക്കും. അതിനോടൊപ്പം തന്നെ  കോവിഡ് ഉൾപ്പടെയുള്ള മഹാമാരികൾ ലോകത്ത് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകുകയും വേണം.

) പാചകം ചെയ്യുന്നതിനുമുമ്പ് എല്ലാ ഭക്ഷണ സാധനങ്ങളും വൃത്തിയായി കഴുകിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.

2) വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.

3) പാചകം ചെയ്യാൻ ശുദ്ധമായ വെള്ളം തന്നെ ഉപയോഗിക്കുക.

4) പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക, ആവശ്യത്തിന് മാത്രം പക്ഷം പാചകം ചെയ്യുക.

5) പൂപ്പൽ ഒഴിവാക്കാൻ പാചകം ചെയ്‌ത ഭക്ഷണം ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുക.

6) പാചകം ചെയ്‌ത്‌ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കിയതിന് ശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.

7) പാൽ, തൈര് മുതലായ ഭക്ഷ്യ സാധനങ്ങൾ ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുക.

8) കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, ജീരകം, മല്ലി, മഞ്ഞൾപ്പൊടി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

Leave A Reply

Your email address will not be published.